എറണാകുളം :നടി അമല പോൾ വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. അമല പോൾ തന്നെയാണ് വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് സന്തോഷ വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവച്ചത്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ.യാത്രകൾ ഇഷ്‌ടപ്പെടുന്ന അമല അവധിക്കാലയാത്രകൾക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ഗോവയിലാണ് ജഗദിന്റെ താമസം. ജോലിയുടെ ഭാഗമായി ഗുജറാത്തിൽ നിന്നും ജഗദ് ഇവിടേയ്ക്ക് താമസം മാറ്റിയിരുന്നു.
അമല പോളിന്റെ രണ്ടാം വിവാഹമാണിത്. 2014–ലാണ് സംവിധായകൻ എ.എൽ. വിജയ്‍യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാൽ, 2017ൽ ഇവർ വിവാഹമോചിതരായി.
പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദർ സിങ്ങുമായി താരം ലിവിങ് റിലേഷനിലായിരുന്നു. ഇരുവരും വിവാഹിതരായി എന്ന രീതിയിൽ വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു.എന്നാൽ തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിച്ച്, തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ഭവ്നിന്ദർ ശ്രമം നടത്തി എന്നായിരുന്നു അമലയുടെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.