ബെംഗളൂരു: ബെംഗളൂരുവിലെ മയക്കുമരുന്ന് കേസില്‍ അന്വേഷണത്തിന് ഒഡിഷയില്‍ പോയ പോലീസ് സംഘത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കഞ്ചാവുമായി അറസ്റ്റില്‍.
ബെംഗളൂരു റൂറല്‍ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ കെ. ആനന്ദിനെയാണ് ഒഡിഷയിലെ കാണ്ഡമാല്‍ പോലീസ് അറസ്റ്റുചെയ്തത്.അതേസമയം, കഞ്ചാവുകടത്തിലേര്പ്പെട്ട മൂന്നുപേരെയും അറസ്റ്റുചെയ്തിട്ടുണ്ട്. ലഹരിക്കടത്തുകാരായ ശ്യാം കുമാര്‍, ജയന്ത് മഹാപത്ര എന്നിവരും ഇടനിലക്കാരനായ നരേഷുമാണ് പിടിയിലായത്. ഇവരില്‍നിന്ന് 17.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
മയക്കുമരുന്ന് കേസ് അന്വേഷണത്തിനെത്തി കഞ്ചാവ് ശേഖരിച്ച് കര്‍ണാടകത്തിലേക്ക് കടത്താനായിരുന്നു ഇയാളുടെ ഉദ്ദേശ്യമെന്ന് കാണ്ഡമാല്‍ പോലീസ് പറയുന്നു.
കഞ്ചാവ് കച്ചവടം ഉറപ്പിക്കുന്നതിനിടെയാണ് അറസ്റ്റ്. ജോലിയുടെ ഭാഗമായ് ഒഡിഷയിലെത്തിയ ആനന്ദ് അവിടത്തെ പോലീസുമായുള്ള ആശയവിനിമയത്തില്‍ വന്ന വീഴ്ചയാണ് അറസ്റ്റിന് കാരണമെന്നും ബെംഗളൂരു പോലീസ് പറഞ്ഞു.
ജിഗനി പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ അന്വേഷണത്തിനായിപ്പോയ ആറംഗ പോലീസ് സംഘത്തിലെ അംഗമാണ് ആനന്ദ്. പക്ഷേ, അറസ്റ്റിലായപ്പോള്‍ ആനന്ദിനൊപ്പം മറ്റംഗങ്ങള്‍ ഉണ്ടായിരുന്നില്ല.
ബെംഗളൂരുവില്‍ കഞ്ചാവ് പിടിച്ച സംഭവത്തിലെ പ്രതി ഒഡിഷയിലേക്ക് രക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് സംഘം അന്വേഷിച്ചുപോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.