ഉഡുപ്പി:ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് മാൽപെ പോലീസ് സ്റ്റേഷൻ പരിധിയിലെ ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാല് പേർ ക്രൂരമായി കൊല്ലപ്പെട്ടത്.
ഹസീന (46), മക്കളായ അഫ്നാൻ (23), അയാൻസ് (21), അസീം (14) എന്നിവരാണ് മരിച്ചത്. മറ്റൊരാൾക്ക് പരിക്കേറ്റ് പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്.ഉഡുപ്പി എസ്പി ഡോ.അരുൺ സംഭവസ്ഥലം സന്ദർശിച്ച് മാൽപെ പോലീസിന്റെ പ്രാഥമികാന്വേഷണം വിലയിരുത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.