എരുമേലി ശബരി ഇന്റർനാഷണൽ എയർപോർട്ട് : സർവ്വേ നടപടികൾ ആരംഭിച്ചു.

എരുമേലി: നിർദ്ദിഷ്ട  എരുമേലി ശബരി ഇന്റർനാഷണൽ എയർപോർട്ടിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന നടപടിയായ  സർവ്വേ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

സർവ്വേ നടപടികളുടെ ഉദ്ഘാടനം  പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌ എം. എൽ. എ എന്നിവർ  സംയുക്തമായി നിർവഹിച്ചു.

സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിന് ടെൻഡർ ഏറ്റെടുത്തിട്ടുള്ളത് മെറിഡിയൻ സർവ്വേ ആൻഡ് മാപ്പിങ് എറണാകുളം എന്ന സ്ഥാപനമാണ്. പ്രസ്തുത കമ്പനിയും, വിമാനത്താവള നിർമ്മാണത്തിന്റെ  ഔദ്യോഗിക കൺസൾട്ടിംഗ് ഏജൻസിയായ ലൂയി ബർഗറും ചേർന്ന്  സർവ്വേ നടപടികൾ രണ്ടുമാസത്തിനുള്ളിൽ  പൂർത്തീകരിക്കും.  

ഇപ്പോഴുള്ള പ്രാഥമിക നിഗമന പ്രകാരം ചെറുവള്ളി എസ്റ്റേറ്റിനു പുറത്ത് 200 ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. എന്നാൽ സർവ്വേ പൂർത്തിയാകുമ്പോൾ വിമാനത്താവളത്തിന് ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തിന്റെ വിസ്തൃതിയും,  രൂപരേഖയും സംബന്ധിച്ച് വ്യക്തത ലഭിക്കും.

സർവ്വേ നടപടികൾ പൂർത്തീകരിച്ചതിനു ശേഷം ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തിന്റെ വിവരങ്ങൾ ഉൾപ്പെടുത്തി ലാൻഡ് അക്വസിഷൻ,  റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ്   ആക്ട് 2013 സെക്ഷൻ 11(1) പ്രകാരമുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് വസ്തു ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കും.  അതോടൊപ്പം പുനരധിവാസ പാക്കേജും പ്രഖ്യാപിക്കും.

വസ്തു ഏറ്റെടുത്ത് 19(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച ശേഷം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ശബരി ഇന്റർനാഷണൽ എയർപോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്   തുടക്കം കുറിക്കുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.

എരുമേലി ഓരുങ്കൽ കടവിൽ നടന്ന സർവ്വേ ഉദ്ഘാടന ചടങ്ങിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ കോർപ്പറേഷൻ പ്രതിനിധി  അജിത്ത് കുമാറും, കൂടാതെ മെറിഡിയൻ സർവ്വേ ആൻഡ് മാപ്പിങ്, ലൂയി ബർഗർ എന്നീ കമ്പനികളുടെ  പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !