കെപിപിഎൽ സംരക്ഷിക്കുക, സർക്കാരിന്റെ തൊഴിലാളി വഞ്ചന അവസാനിപ്പിക്കുക, എയിംസിന് വെള്ളൂരിൽ സ്ഥലം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി ജി ബിജു കുമാറിന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.

വെള്ളൂർ:  കെപിപിഎൽ തീപിടുത്തം  അന്വോക്ഷണം വൈകുന്നത് ദുരൂഹ മാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അഭിപ്രായപ്പെട്ടു.

കെപിപിഎൽ സംരക്ഷിക്കുക, സംസ്ഥാന സർക്കാരിന്റെ സ്ഥ തൊഴിലാളി വഞ്ചന അവസാനിപ്പിക്കുക,എയിംസിന് വെള്ളൂരിൽ സ്ഥലം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്  ബിജെപി ജില്ലാ ജനറൽസെക്രട്ടറി പി ജി ബിജുകുമാറിന്റെ  നേതൃത്വത്തിൽ നടന്ന  ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്പനിയിൽ തീപിടുത്തം ഉണ്ടായ സമയത്ത് സിസി ക്യാമറ പ്രവർത്തന രഹിതമായതും, സമീപ ഫയർ സ്റ്റേഷന്റെ ഫോൺ നമ്പർ പ്രചരിപ്പിച്ച തും സംശയാസ്പതമാണ്.  കെപിപിഎൽ തൊഴിലാളികൾക്ക് സ്ഥിരനിയമനം നൽകാത്തത് വഞ്ചനയാണെന്നും ലിജിൻ ലാൽ ആരോപിച്ചു.

ഉപവാസ സമരത്തിൽ ബിജെപി തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ്  പി സി ബിനേഷ്കുമാർ അദ്ധ്യക്ഷതവഹിച്ചു. ബിജെപി എറണാകുളം മേഖല പ്രസിഡന്റ് എൻ.ഹരി,

സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ബി.രാധാകൃഷ്ണമേനോൻ,കെ.ഗുപ്തൻ, എം ബി രാജഗോപാൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.ഭുവനേശ്, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്  വി.എസ്.സത്യൻ, ലേഖ അശോകൻ, വിനൂബ് വിശ്വം,

പി.ആർ.സുഭാഷ്, സിജോ സെബാസ്റ്റ്യൻ, ജെ. ആർ. ഗോപാലകൃഷ്ണൻ, പി ഡി സരസൻ, പി ഡി സുനിൽബാബു, എ.മനോജ്,  ഷിബുകുട്ടൻ ഇറുമ്പയം എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !