തൊടുപുഴയിൽ വീടുകയറി ആക്രമണം'കഴുത്തിൽ കത്തി വെച്ച് സ്വർണ്ണ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു പ്രതികൾ

തൊടുപുഴ: ​ഗൃ​ഹനാഥനെ വീട്ടിൽ കയറി ആക്രമിച്ച് മാല കവർന്നതായി പരാതി.നെടിയശാല അഞ്ചപ്ര കുഞ്ചിറക്കാട്ട് തോമസിനെ (63) രണ്ടംഗ സംഘം വീട്ടിൽ കയറി ആക്രമിക്കുകയും മൂന്നു പവന്റെ സ്വർണ്ണം അപഹരിക്കുകയും ചെയ്തതായയാണ് പരാതി.

പരിക്കേറ്റ തോമസിനെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച ഉച്ചയോടെ മരുന്ന് വാങ്ങാൻ പോയ തോമസിനേയും ഭാര്യയെയും പ്രദേശത്തെ ഒരു തടിക്കച്ചവടക്കാരൻ അസഭ്യം പറഞ്ഞു.

പിന്നീട് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ തടിക്കച്ചവടക്കാരൻ പറഞ്ഞതനുസരിച്ച് രണ്ടു പേർ നാലോടെ വീട്ടിലെത്തി ആക്രമിച്ചെന്നും വാക്കത്തി ഉപയോ​ഗിച്ച് ഭീഷണിപ്പെടുത്തിയ ശേഷം മാല ഊരിയെടുത്തെന്നുമാണ് തോമസ് പരാതിയിൽ പറയുന്നത്.

തടിക്കച്ചവടത്തിന്റെ പേരിൽ നേരത്തെ ഉണ്ടായിട്ടുളള മുൻവൈരാ​ഗത്തെ തുടർന്നാണ് ആക്രമണമെന്ന് പറയുന്നു.ഇത് സംബന്ധിച്ച് അപ്പോൾതന്നെ തൊടുപുഴ പോലീസിൽ വിവരം അറിയിച്ചെങ്കിലും അവർ എത്തിയില്ല.

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസം കഴിഞ്ഞിട്ടും പോലീസിന്റെ ഭാ​ഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നും പരാതിയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !