'ലീഗ് ഭാരവാഹിയല്ല'; നവകേരള സദസിലെത്തിയ എൻഎ അബൂബക്കറിനെ തള്ളി ലീഗ് നേതാക്കള്‍,

മലപ്പുറം: നവകേരള സദസിലെത്തിയ എൻഎ അബൂബക്കറിനെ തള്ളി ലീഗ് നേതാക്കള്‍. ലീഗ് ഭാരവാഹികള്‍ നവകേരള സദസില്‍ പങ്കെടുത്തിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം.

ഉത്തരവാദിത്തപ്പെട്ട ആരും നവകേരള സദസില്‍ പങ്കെടുക്കില്ലെന്നാണ് വിശ്വാസം. എൻ.എ അബൂബക്കര്‍ നിലവില്‍ ലീഗ് ഭാരവാഹിയല്ലെന്നും സലാം ചൂണ്ടിക്കാട്ടി. കേരള ബാങ്ക് വിഷയത്തില്‍ എല്ലാ ദിവസവും പ്രതിരിക്കേണ്ടതില്ലെന്നും പി.എം.എ സലാം വിശദീകരണം നല്‍കി.

അതേസമയം, പാണക്കാട് മുസ്‍ലിം ലീഗ് നേതാക്കള്‍ അടിയന്തര യോഗം ചേരുകയാണ്. സാദിഖലി തങ്ങള്‍ , പി.കെ കുഞ്ഞാലിക്കുട്ടി, പി. എം എ സലാം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കാളികളാകും. .

ലീഗ് നേതാവ് നവകേരള സദസ്സില്‍ പങ്കെടുത്തതും കേരള ബാങ്ക് ഡയറക്ടര്‍ വിഷയവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.എ. അബൂബക്കറാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പംവേദി പങ്കിട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !