ടെല്‍അവീവ്: കരയുദ്ധം ഗാസ മുനമ്പില്‍ പൂര്‍ണമായും വ്യാപിപ്പിക്കാൻ ഒരുങ്ങുന്ന ഇസ്രയേല്‍ തെക്കൻ ഗാസയിലെ നാല് പട്ടണങ്ങളിലെ ജനങ്ങള്‍ക്ക് ഒഴിയാൻ മുന്നറിയിപ്പ് നല്കി.
അതിനിടെ ഗാസ സിറ്റിയിലെ തുറമുഖം ഇസ്രയേല്‍ പിടിച്ചെടുത്തു. തുറമുഖ തീരത്ത് ഇസ്രയേലിന്റെ ഡസൻ കണക്കിന് ടാങ്കുകളും നൂറുകണക്കിന് സൈനികരും നിലയുറപ്പിച്ചിട്ടുണ്ട്.
ഗാസയില്‍ സൈനിക നടപടികള്‍ക്ക് നീണ്ട ഇടവേളകള്‍ നടപ്പാക്കണമെന്ന പ്രമേയം യു.എൻ രക്ഷാസമിതി 12 വോട്ടുകളോടെ പാസാക്കി. യു.എസ്, യു.കെ, റഷ്യ എന്നിവര്‍ വിട്ടുനിന്നു.
ഗാസ സിറ്റിയിലെ അല്‍ - ഷിഫ ആശുപത്രിയില്‍ രണ്ടാം ദിനവും ഇസ്രയേല്‍ റെയ്ഡ് തുടര്‍ന്നു. അല്‍ - ഷിഫയും പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. വെള്ളത്തിനും ഭക്ഷണത്തിനും കടുത്ത ക്ഷാമമുണ്ട്. ടാങ്കുകളിലെത്തിച്ച വൈദ്യ സഹായങ്ങള്‍ ആശുപത്രിക്ക് കൈമാറിയെന്ന് ഇസ്രയേല്‍ പറയുന്നു.
അല്‍ - ഷിഫയ്ക്ക് താഴെ ഭൂഗര്‍ഭ ടണലില്‍ ഹമാസ് കമാൻഡ് സെന്ററുണ്ടെന്ന വാദത്തിന് ഇസ്രയേല്‍ തെളിവ് നല്‍കിയിട്ടില്ല. ആയുധങ്ങള്‍ കണ്ടെത്തിയെന്ന തരത്തിലെ വീഡിയോ പുറത്തുവിട്ടു.
'ആശുപത്രിയില്‍ നിന്ന് സൈന്യം മൃതദേഹങ്ങള്‍ നീക്കിയെന്നും എവിടേക്ക് മാറ്റിയെന്ന് അറിയില്ലെന്നും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയിലേക്ക് ബുള്‍ഡോസറുകള്‍ എത്തിച്ചെന്നും വിവരമുണ്ട്.
ഹമാസ് നേതാവിന്റെ വീട് തകര്‍ത്തു
ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഇസമയീല് ഹനിയയുടെ ഗാസയിലെ വസതി ഇസ്രയേല്‍ തകര്‍ത്തു. ഹനിയ വര്‍ഷങ്ങളായി ഖത്തറിലാണ്. ഹമാസ് നാവിക സേനയുടെ ആയുധ കേന്ദ്രവും തകര്‍ത്തു.
ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്മദ്ധ്യഗാസയില് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 50 പേർ മരിച്ചുസംഘര്ഷത്തിന് ഏക പരിഹാരം ദ്വിരാഷ്ട്ര തത്വം നടപ്പാക്കുകയാണ് . ഗാസയെ ഇസ്രയേല്‍ പിടിച്ചെടുക്കുന്നത് വലിയ തെറ്റാണ്ജോ ബൈഡൻ, യു.എസ് പ്രസിഡന്റ്
ഹമാസ് വീണ്ടും വളരുന്നത് തടയാൻ യുദ്ധാനന്തര ഗാസയില്‍ സൈന്യത്തിന്റെ ശക്തമായ സാന്നിദ്ധ്യം വേണ്ടി വന്നേക്കാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.