കൊച്ചി: തടവുകാരുടെ പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജയില്‍ ഉദ്യോഗസ്ഥരുടെ കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ലെന്നും കോടതി പറഞ്ഞു.
വിയ്യൂര്‍ ജയിലില്‍ ഉദ്യോഗ്സ്ഥര്‍ തങ്ങളെ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപിച്ച് തടവുകാരനായ കോട്ടയം തെള്ളകം സ്വദേശി ജോസ്, തൃശൂര്‍ പഴയ്യന്നൂര്‍ സ്വദേശി മനീഷ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. വിഷയത്തില്‍ സംസ്ഥാന ക്രൈം ബ്രാഞ്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഉത്തവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിസ്വീകരിക്കണമെന്നും ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണന് നിര്‍ദേശം നല്കി.
കോടതികള്‍ അനുവദിക്കുന്ന ജാമ്യത്തിന്റെ ഉത്തരവ് അന്നുതന്നെ ബന്ധപ്പെട്ട ജയിലുകളില്‍ അറിയിക്കണമെന്ന് വ്യക്തമാക്കി കേരള ക്രിമിനല്‍ റൂള്‍സ് ഓഫ് പ്രാക്ടീസില്‍ സര്‍ക്കാര്‍ ഭേദഗതിവരുത്തിയിരുന്നു. ജയിലധികൃതര്‍ ആ ഉത്തരവ് അന്നുതന്നെ തടവുകാര്‍ക്ക് നല്‍കണം.
ഹൈക്കോടതി രജിസ്ട്രാറുടെ നിര്‍ദേശപ്രകാരമാണ് ഭേദഗതിവരുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവില്‍ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവുകളും മറ്റും ബന്ധപ്പെട്ട ജില്ലാ ഹൈക്കോടതി മുഖേന ജയിലധികൃതരിലേക്ക് എത്തുമ്പോള്‍ കാലതാമസം ഉണ്ടാകാറുണ്ടെന്നും ജയില്‍ അധികൃതര്‍ ചൂണ്ടികാട്ടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.