ലക്നൗ: കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായിരുന്ന ആതിഖ് അഹമ്മദിന്റെ കൂട്ടാളിയെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്.
ഉമേഷ് പാല് വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നഫീസിനെയാണ് പ്രയാഗ്രാജ് പോലീസ് ഏറ്റുമുട്ടലിനിടെ വെടിവെച്ചതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും.നലാഗഞ്ച് പോലീസ് സ്റ്റേഷനിലെ ഔട്ട്പോസ്റ്റിന് സമീപം പോലീസ് പരിശോധനയ്ക്കിടെ രണ്ട് പേര് ബാരിക്കേഡ് മറികടന്ന് പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ പോലീസും ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. സംഭവത്തെ തുടര്‍ന്ന് ഒരാളുടെ കാലില്‍ വെടിയേല്‍ക്കുകയും പിടികൂടുകയും ചെയ്തു.
പരിക്കിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്തതിന് പിന്നാലെയാണ് മുഹമ്മദ് നഫീസാണെന്ന് തിരിച്ചറിഞ്ഞത്. നഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 50,000 രൂപ പരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ബിഎസ്പി എംല്‍എ രാജു പാല് വധക്കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിനെ പട്ടാപ്പകല്‍ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണ് അറസ്റ്റിലായ നഫീസ്. കൊലപാതകത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.