ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍, ചെറിയ അളവില്‍ കഴിക്കുന്നതു പോലും മരണസാധ്യത കൂട്ടും,

ന്യൂയോര്‍ക്ക്: ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍ രംഗത്ത്. റെഡ് മീറ്റും സംസ്‌കരിച്ച ഇറച്ചിയും ചെറിയ അളവില്‍ കഴിക്കുന്നതു പോലും മരണസാധ്യത കൂട്ടുമെന്നാണ് പുതിയ പഠനങ്ങളില്‍ തെളിഞ്ഞത്. ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് ന്യൂട്രിയന്റ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇറച്ചി കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ അളവില്‍ റെഡ് മീറ്റും സംസ്‌കരിച്ച ഇറച്ചിയും കഴിക്കുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങളും കാന്‍സറും വരാന്‍ സാധ്യത കൂടുതലാണത്രേ. റെഡ് മീറ്റും സംസ്‌കരിച്ച ഇറച്ചിയും വളരെ ചെറിയ അളവില്‍ കഴിക്കുന്നതു പോലും ആരോഗ്യത്തിനും ആയുസ്സിനും ദോഷകരമാണെന്നാണ് ഈ പഠനത്തില്‍ പറയുന്നത്.

തൊണ്ണൂറായിരത്തോളം വരുന്ന സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് സ്ത്രീ പുരുഷന്മാരിലാണ് പഠനം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. 

യുഎസിലെയും കാനഡയിലെയും അഡ്വന്റിസ്റ്റ് ജനവിഭാഗത്തിന്റെ ഒരു പ്രത്യേകത അവരില്‍ 50 ശതമാനം പേര്‍ സസ്യഭുക്കുകളാണ് എന്നതാണ്. ഇറച്ചി കഴിക്കുന്നവരാകട്ടെ വളരെ കുറഞ്ഞ അളവിലേ കഴിക്കൂ. ഇതാണ് പഠനത്തിന് ഇവരെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ഗവേഷകര്‍ പറയുന്നു.

11 വര്‍ഷക്കാലയളവില്‍ 7900 ലധികം പേരുടെ മരണകാരണം പരിശോധിച്ചു. ഇവരില്‍ ഇറച്ചി കഴിക്കുമായിരുന്നവരില്‍ 90 ശതമാനം പേരും രണ്ട് ഔണ്‍സോ അതില്‍ കുറവോ റെഡ് മീറ്റ്‌ ആണ് ദിവസവും കഴിച്ചിരുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളില്‍ 2600 എണ്ണം ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലവും 1800 ലധികം മരണങ്ങള്‍ കാന്‍സര്‍ മൂലവും ആയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !