വാട്ട്സാപ്പ്, ടെലഗ്രാം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി മൈക്രോസോഫ്റ്റ്. മൊബൈല്‍ ബാങ്കിങ് ട്രോജൻ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വാട്ട്സാപ്പ്, ടെലഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ മെസേജിങ് പ്ലാറ്റ്ഫോമുകള് വഴി വലിയ രീതിയില്‍ ട്രോജൻ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.ബാങ്കുകള്‍, സര്‍ക്കാര്‍ ഏജൻസികള്‍, മറ്റ് സേവനദാതാക്കള്‍ എന്നിവരെന്ന വ്യാജേനയാണ് സോഷ്യല്‍ മീഡിയ വഴി ഉപഭോക്താക്കളെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് അവരുടെ ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്ക് അപകടകരമായ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്ത് ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു. ബാങ്കിങ് വിവരങ്ങളും ഫോണിലെ മറ്റ് ഡാറ്റയും ഇക്കൂട്ടത്തില്‍ ചോര്‍ത്തിയെടുക്കും.
ഇത്തരം സൈബറാക്രമണങ്ങള്‍ വഴി വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് നടത്തുന്നത്. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക സുരക്ഷാ ബ്ലോഗിലൂടെ തന്നെയാണ് കമ്പിനി ഇതെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്. വാട്ട്സാപ്പ് വഴി ഏതെങ്കിലും ബാങ്കിന്റെ പേരില്‍ മെസെജും ലിങ്കുമയച്ചാണ് കൂടുതല്‍ തട്ടിപ്പുകളും നടത്തുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന ഉപയോക്താക്കള്‍ കെണിയില്‍ പെടും.
ബാങ്കുകളുടെ പേരില്‍ ഉപഭോക്താക്കളെ ബന്ധപ്പെട്ട് മറ്റ് സാമ്പത്തിക സേവനങ്ങളുടെ ഉപഭോക്താക്കളെയാണ് കെണിയിലാക്കുന്നത്.രണ്ട് തരം അപകടകരമായ ആപ്പുകളാണ് മൈക്രോസോഫ്റ്റ് ചൂണ്ടിക്കാണിക്കുന്നത്.
ബാങ്ക് അക്കൗണ്ട് ലോഗിൻ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി നിര്‍മിച്ച ബാങ്കുകളുടെ വ്യാജ ആപ്പുകള്‍, ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള വ്യാജ ആപ്പുകള്‍ എന്നിവയാണ് അപകടകരമായ രണ്ട് ആപ്പുകൾ
ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ്സ്റ്റോര്‍ പോലുള്ള ഔദ്യോഗിക ആപ്പ്സ്റ്റോറുകളില്‍ നിന്ന് മാത്രം ഇൻസ്റ്റാള്‍ ചെയ്യുക എന്നതാണ് ഇവയെ ചെറുക്കാനുള്ള മാര്‍ഗം.അപരിചിത ലിങ്കുകള്‍ ക്ലിക്ക് ചെയ്യാതിരിക്കുക,
പരസ്യങ്ങള്‍, എസ്എംഎസ്, വാട്ട്സാപ്പ് മെസേജുകള്‍, ഇമെയിലുകള്‍ എന്നിവ വഴിയുള്ള ലിങ്കുകളൊന്നും ക്ലിക്ക് ചെയ്യരുത്. മൈക്രോസോഫ്റ്റ് ഡിഫൻഡര്‍ പോലുള്ള ആപ്പുകള്‍ ആൻഡ്രോയിഡില്‍ ഇൻസ്റ്റാള്‍ ചെയ്യുന്നതിനൊപ്പം അപരിചിതമായ ആപ്പുകള്‍ അണ് ഇൻസ്റ്റാള്‍ ചെയ്യാനും മറക്കരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.