കോഴിക്കോട്: കേരളത്തിലെ ഇടതും വലതും ഹമാസിൻ്റെ അളിയന്മാരെപോലെയാണ് ഇപ്പോള്‍ പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡൻറ് ബി.ഗോപാലകൃഷ്ണൻ.
മത്സ്യതൊഴിലാളികളെ സംരക്ഷിക്കുകയല്ല, അവര്‍ക്കായി കേന്ദ്രംനല്‍കുന്ന പണം എങ്ങനെ അടിച്ചുമാറ്റാമെന്ന ഗവേഷണം നടത്തുകയാണ് ഇടതു വലത് മുന്നണികള്‍.
കേന്ദ്രം സബ്സിഡി നിരക്കില്‍ മത്സ്യതൊഴിലാളികള്‍ക്ക് മണ്ണെണ്ണ നല്കുമ്പോള് തമിഴ്നാട് പോലുള്ള മിക്ക സംസ്ഥാനങ്ങളും സബ്സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണം നടപ്പിലാക്കുമ്പോള്‍ അതുപോലും അടിച്ചുമാറ്റുന്ന തിരക്കിലാണ് പിണറായി സര്‍ക്കാര്‍.
നരേന്ദ്ര മോദി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ മത്സ്യതൊഴിലാളികള്‍ക്കായി നടപ്പിലാക്കുമ്പോള്‍ രാഷ്ട്രീയ വിരോധം മൂലം ഒരു പദ്ധതിപോലും പ്രാബല്യത്തില്‍ വരുത്താൻ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനം ധൂര്‍ത്തടിച്ച് കടബാദ്ധ്യത വരുത്തിവെക്കുമ്പോള്‍ ഇവിടുത്തെ റവന്യൂ വരുമാനം മുഴുവനും കയ്യിട്ടുവാരുകയാണ് പിണറായി വിജയൻ.
മതപരമായ വിഭജനം ഉണ്ടാക്കി മുസ്ലീം ലീഗിനെ ഒപ്പംകൂട്ടാനാണ് പലസ്തീൻ ഐക്യദാര്‍ഢ്യം എന്ന പേരില്‍ മലബാറില്‍ മാത്രം റാലികള്‍ സംഘടിപ്പിക്കാൻ സി.പി.എം. തയ്യാറായത്, ഗോപാലകൃഷ്ണൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.