കേരളത്തിലെ ഇടതും വലതും ഹമാസിൻ്റെ അളിയന്മാര്‍- ബി. ഗോപാലകൃഷ്ണൻ,

കോഴിക്കോട്: കേരളത്തിലെ ഇടതും വലതും ഹമാസിൻ്റെ അളിയന്മാരെപോലെയാണ് ഇപ്പോള്‍ പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡൻറ് ബി.ഗോപാലകൃഷ്ണൻ. 

മുസ്ലീം ലീഗ് ഏത് പക്ഷത്തേക്ക് പോകുമെന്ന ചര്‍ച്ചയാണ് കേരളത്തില്‍ പ്രധാനമായും നടക്കുന്നത്. അതുകൊണ്ടാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇസ്ലാമിക ടൂറിസം പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മത്സ്യതൊഴിലാളികളെ സംരക്ഷിക്കുകയല്ല, അവര്‍ക്കായി കേന്ദ്രംനല്‍കുന്ന പണം എങ്ങനെ അടിച്ചുമാറ്റാമെന്ന ഗവേഷണം നടത്തുകയാണ് ഇടതു വലത് മുന്നണികള്‍. 

കേന്ദ്രം സബ്സിഡി നിരക്കില്‍ മത്സ്യതൊഴിലാളികള്‍ക്ക് മണ്ണെണ്ണ നല്‍കുമ്പോള്‍ തമിഴ്നാട് പോലുള്ള മിക്ക സംസ്ഥാനങ്ങളും സബ്സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണം നടപ്പിലാക്കുമ്പോള്‍ അതുപോലും അടിച്ചുമാറ്റുന്ന തിരക്കിലാണ് പിണറായി സര്‍ക്കാര്‍. 

നരേന്ദ്ര മോദി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ മത്സ്യതൊഴിലാളികള്‍ക്കായി നടപ്പിലാക്കുമ്പോള്‍ രാഷ്ട്രീയ വിരോധം മൂലം ഒരു പദ്ധതിപോലും പ്രാബല്യത്തില്‍ വരുത്താൻ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനം ധൂര്‍ത്തടിച്ച്‌ കടബാദ്ധ്യത വരുത്തിവെക്കുമ്പോള്‍ ഇവിടുത്തെ റവന്യൂ വരുമാനം മുഴുവനും കയ്യിട്ടുവാരുകയാണ് പിണറായി വിജയൻ. 

മതപരമായ വിഭജനം ഉണ്ടാക്കി മുസ്ലീം ലീഗിനെ ഒപ്പംകൂട്ടാനാണ് പലസ്തീൻ ഐക്യദാര്‍ഢ്യം എന്ന പേരില്‍ മലബാറില്‍ മാത്രം റാലികള്‍ സംഘടിപ്പിക്കാൻ സി.പി.എം. തയ്യാറായത്, ഗോപാലകൃഷ്ണൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !