മുംബൈ: ലഹരി മരുന്നിന് പണം കണ്ടെത്താനായി ദമ്പതികള്‍ പിഞ്ചു കുട്ടികളെ വിറ്റു. ജനിച്ച് മാസങ്ങള്‍ മാത്രമുള്ള കുഞ്ഞിനേയും രണ്ടു വയസ്സുള്ള കുട്ടിയേയുമാണ് വിറ്റത്.
കുട്ടികളെ വില്‍ക്കുന്നതിന് ഇടനിലക്കാരിയായി നിന്ന ഉഷ റാത്തോഡ് എന്ന സ്ത്രീയേയും, രണ്ടു വയസ്സുകാരനെ വാങ്ങിയ ഷക്കീല്‍ മക്രാനി എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അന്ധേരി ഡിഎം നഗറില്‍ നിന്നും ഇളയ കുട്ടിയെ പൊലീസ് കണ്ടെത്തി.
ഈ കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ടു വയസ്സുള്ള കുട്ടിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അന്ധേരിയിലെ ഡിഎം നഗര്‍ പൊലീസ് അറിയിച്ചു. ഷാബിറിന്റെ സഹോദരി കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് നല്കിയ പരാതിയാണ് കേസില്‍ വഴിത്തിരിവായത്.
പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കുട്ടികളെ വിറ്റ കാര്യം ദമ്പതികള്‍ സമ്മതിച്ചത്. മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക ബാധ്യതയാണ് അനുഭവപ്പെട്ടിരുന്നത്.
ഇതേത്തുടര്‍ന്ന് രണ്ടു വയസ്സുള്ള മകനെ 60,000 രൂപയ്ക്കും, ഒരു മാസം പ്രായമുള്ള പെണ്‍കുട്ടിയെ 14,000 രൂപയ്ക്കും വിറ്റതായി കുട്ടിയുടെ അമ്മ സാനിയ പൊലീസിനോട് വെളിപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.