സിപിഎം ലോക്കല്‍ സെക്രട്ടറി പിരിവ് ചോദിച്ചത് വൻ തുക പിരിവായി കൊടുത്തില്ല: മണ്ണെടുപ്പുകാരന്റെ മൂക്കിന്റെ പാലം ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഇടിച്ചു തകര്‍ത്തു; സഖാക്കളുടെ അക്രമത്തിൽ കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചു കളി,

അടൂര്‍: സിപിഎം ലോക്കല്‍ സെക്രട്ടറി പിരിവു ചോദിച്ചപ്പോള്‍ കൊടുത്ത തുക കുറഞ്ഞു പോയതിന്റെ പേരില്‍ മണ്ണെടുപ്പുകാരന്റെ മൂക്കിന്റെ പാലം ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഇടിച്ചു തകര്‍ത്തുവെന്ന് പരാതി.പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാൻ വൈകിയെന്നും ആക്ഷേപം.


തുവയൂരിലുള്ള അഖില്‍ ചെറിയാൻ എന്നയാള്‍ക്ക് നേരെയാണ് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ആദര്‍ശ് ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് അടൂര്‍ ടൗണില്‍ ആക്രമണം നടന്നത്. സിപിഎം തുവയൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി അനീഷ് അഖിലിനോട് വൻ തുക പിരിവായി ആവശ്യപ്പെട്ടിരുന്നു. 

തനിക്കിപ്പോള്‍ മണ്ണെടുപ്പ് ഇല്ലാത്തതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും അത്രയും പണം തരാൻ കഴിയില്ലെന്നും അഖില്‍ പറഞ്ഞു. 2000 രൂപ ഗൂഗിള്‍പേ ചെയ്തു കൊടുക്കുകയും ചെയ്തു.

തുക കുറഞ്ഞു പോയെന്ന് പറഞ്ഞായിരുന്നുവത്രേ ആക്ഷേപം. അടൂര്‍ ടൗണില്‍ വച്ച്‌ ആദര്‍ശിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് അഖിലിനെ മര്‍ദിച്ചു. മുഖത്ത് ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. 

മൂക്കിന്റെ പാലം തകര്‍ന്ന് പരുക്കേറ്റ അഖില്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം പൊലീസിന് പരാതി നല്‍കി. എന്നാല്‍, ഇവിടെ സിപിഎം നേതാക്കള്‍ ഇടപെട്ടു. പ്രശ്നം പറഞ്ഞു തീര്‍ക്കാമെന്ന് ഇവര്‍ പറഞ്ഞതിനാല്‍ പൊലീസ് കേസെടുക്കാൻ തയാറായില്ല.

വിവരം അറിഞ്ഞ അടൂര്‍ ഡിവൈ.എസ്‌പി ആര്‍. ജയരാജ് ഇടപെട്ട് അഖിലിന്റെ പരാതിയില്‍ കേസ് എടുക്കാൻ നിര്‍ദ്ദേശം നല്‍കി. ലോക്കല്‍ സെക്രട്ടറി അനീഷ് അടക്കം കേസില്‍ പ്രതിയാകുമെന്നാണ് സൂചന. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സംഘമാണ് അഖിലിനെ ആക്രമിച്ചത് എന്നാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !