സിസേറിയന് നല്‍കിയ അനസ്തേഷ്യ നൽകിയതിലെ പിഴവ്; 20 ദിവസത്തോളമായി അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു,

കാഞ്ഞങ്ങാട്: 20 ദിവസത്തോളമായി ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു.സിസേറിയന് നല്‍കിയ അനസ്തേഷ്യ കൂടിപ്പോയതിനെ തുടര്‍ന്നാണ് യുവതി അബോധാവസ്ഥയിലായതെന്നാണ് ആരോപണം. 

മംഗ്ളൂറിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കല്ലൂരാവിയിലെ പരേതനായ സി എച് സലാം ഹാജി - ഖദീജ ദമ്പതികളുടെ മകള്‍ സമീറ (30) ആണ് മരിച്ചത്.കഴിഞ്ഞമാസമാണ് യുവതിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. 

ഇവിടെ പ്രസവ ശസ്ത്രക്രിയക്ക് മുന്നോടിയായി നല്‍കുന്ന അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതാണ് സമീറ ബോധരഹിതയായി മാറാൻ കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

ബോധം തിരിച്ചുകിട്ടാതായതോടെ വിദഗ്ധചികിത്സക്കായി മംഗ്ളൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മൂന്നാമത്തെ പ്രസവത്തിനാണ് സമീറയെ പ്രവേശിപ്പിച്ചത്. നേരത്തെ യുവതി ഇരട്ടകള്‍ക്കും ജന്മം നല്‍കിയിരുന്നു. 

പ്രവാസിയായ അജാനൂര്‍ കടപ്പുറത്തെ പി എം സിദ്ദീഖിന്റെ ഭാര്യയാണ് സമീറ. മക്കള്‍: സാകിര്‍, സിയാദ്, സഹാന, സിദാൻ. സഹോദരങ്ങള്‍: സകരിയ്യ, റംസീന, ശമീമ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !