പാല :കേന്ദ്ര സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'വികസിത് ഭാരത് സങ്കല്പ യാത്ര (VBSY)' യുടെ കോട്ടയം ജില്ലയിലെ പര്യടനത്തിൻ്റെ ഭാഗമായി 2023 ഡിസംബർ 1 വെള്ളിയാഴ്ച രാവിലെ 10.30 ന് മുത്തോലി കവലയിൽ എത്തുന്നു.
കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളാണ് യാത്രയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്.ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നബാര്‍ഡ്, കൃഷി, കർഷക ക്ഷേമ മന്ത്രാലയം വിവിധ ഗവൺമെന്റ് വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് യാത്രയുടെ പര്യടനം നടക്കുന്നത്.
ആയതിനാൽ യാത്രയിൽ പങ്കെടുത്തു വിവിധ പദ്ധതികളെ കുറിച്ചുള്ള സംശയ നിവാരണം നടത്തുവാനുള്ള അവസരം പ്രയോജനപ്പെടുത്തണം എന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജീത് ജി മീനാഭവൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.