ട്യൂഷന്‍ ക്ലാസിലെ പെണ്‍കുട്ടിയുമായി സൗഹൃദം ; 12ാം ക്ലാസുകാരന്റെ വിരല്‍ മുറിച്ച്‌ മുതിര്‍ന്ന സഹപാഠി,

ദില്ലി: ക്ലാസിലെ പെണ്‍കുട്ടിയോട് സംസാരിച്ച 12ാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് നേരെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയുടെ ആക്രമണം.

ദില്ലിയിലെ ദ്വാരകയിലാണ് സംഭവം. 12ാം ക്ലാസുകാരന്റെ വിരല്‍ സീനിയര്‍ വിദ്യാര്‍ത്ഥി മുറിച്ചതായാണ് പരാതി. വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ഇവരുടെ സ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതിയിൽ വിശദമാക്കുന്നത്.

ഒക്ടോബര്‍ 21നായിരുന്നു ആക്രമണം ഉണ്ടായത്. എന്നാല്‍ ആക്രമണത്തില്‍ ഭയന്ന 12ാം ക്ലാസുകാരന്‍ വിവരം രക്ഷിതാക്കളെ അറിയിച്ചില്ല. സൈക്കിള്‍ ചെയിനില്‍ തട്ടി വിരല്‍ മുറിഞ്ഞുവെന്നാണ് വിദ്യാര്‍ത്ഥി മാതാപിതാക്കളോട് വിശദമാക്കിയത്. വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥി നിജസ്ഥിതി മാതാപിതാക്കളോട് വിശദമാക്കിയത്. ഇതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചത്. കേസ് എടുത്ത പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.

സഹപാഠിയായ വിദ്യാര്‍ത്ഥിനിയോട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മുതിര്‍ന്ന വിദ്യാര്‍ത്ഥി 12ാം ക്ലാസുകാരനെ തന്ത്രപരമായി പാര്‍ക്കിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

ഇവിടെ വച്ച്‌ ട്യൂഷന്‍ ക്ലാസിലെ പെണ്‍കുട്ടിയുമായുള്ള സൌഹൃദത്തെ ചൊല്ലി ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ 12ാം ക്ലാസുകാന്റെ വിരല്‍ മുറിയുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !