ന്യുഡൽഹി: എന്താവശ്യത്തിനും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ് മിക്കവരും. ഏത് ചോദ്യത്തിനും ഉത്തരം ലഭിക്കുന്ന പ്ലാറ്റ്ഫോമാണ് ഇത്.
ഗൂഗിള്‍ അത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രാദേശിക നിയമങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഗൂഗിളില്‍ എന്തെങ്കിലും തിരയുന്നതിന് മുൻപ് നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഗൂഗിള്‍ സെര്‍ച്ചില്‍ ചില വിവരങ്ങളും വാക്കുകളും തിരയുന്നത് നിയമപരമായ കുറ്റമാണ്. ഇന്ത്യൻ നിയമത്തില്‍, ഇത് സൈബര്‍ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു,
നിരോധിത കാര്യങ്ങള്‍ തിരഞ്ഞാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം. മാത്രമല്ല, കനത്ത പിഴയും ഈടാക്കിയേക്കാം. ഗൂഗിള്‍ സെര്‍ച്ചില്‍ ഏതൊക്കെ കാര്യങ്ങളാണ് നിങ്ങളെ ജയിലില്‍ എത്തിക്കുകയെന്ന് അറിയാം.
1. ആയുധങ്ങളോ ബോംബുകളോ നിര്‍മിക്കുന്ന രീതി
ഗൂഗിള്‍ സെര്‍ച്ചില്‍ അബദ്ധത്തില്‍ പോലും ബോംബുകളോ ആയുധങ്ങളോ നിര്‍മിക്കുന്ന രീതി തിരയരുത്. ഇത് ഇന്ത്യൻ നിയമപ്രകാരം കുറ്റമായി കണക്കാക്കപ്പെടുന്നു. ആരെങ്കിലും ഇത് ചെയ്താല്‍, ഐപി വിലാസം ഉടൻ തന്നെ സൈബര്‍ സെല്ലിലേക്ക് പോകുകയും വിവരങ്ങള്‍ പൊലീസിന് ലഭിക്കുകയും നിങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യാം.
2. കുട്ടികളുടെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട തിരച്ചില്‍
കുട്ടികളുടെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ തിരയുന്നത് കുറ്റമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ ഇത് സെൻസിറ്റീവ് ആയി കണക്കാക്കുകയും അത്തരം കാര്യങ്ങള്‍ തിരയുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യാം. പിഴ ഈടാക്കാം അല്ലെങ്കില്‍ ജയിലിലായെന്നും വരാം.
3. കുട്ടികളുടെ അശ്ലീലം
ഗൂഗിള്‍ സെര്‍ച്ചില്‍ ചൈല്‍ഡ് പോണ് അഥവാ കുട്ടികളുടെ അശ്ലീലം സെര്‍ച്ച് ചെയ്യുന്നത് നിയമപരമായ കുറ്റമാണ്. ഇന്ത്യയില്‍ ഇതുമായി ബന്ധപ്പെട്ട് വളരെ കര്‍ശനമായ നിയമങ്ങളുണ്ട്. ഐടി സെല്‍ ഇതും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരെങ്കിലും ആവര്‍ത്തിച്ച് അന്വേഷിച്ചാല്‍ ജയിലില്‍ പോകേണ്ടി വന്നേക്കാം. പിഴയും ഈടാക്കിയേക്കാം.
4. ഹാക്കിംഗ് രീതികള്‍
ഹാക്കിംഗ് രീതികള്‍ക്കായി തിരയുന്നതും നിയമപരമായ കുറ്റമായി കണക്കാക്കപ്പെടുന്നു. ഐടി സെല്ലും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ആരെങ്കിലും വീണ്ടും വീണ്ടും തിരച്ചില്‍ നടത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാം.
5. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം
ഗൂഗിള്‍ സെര്‍ച്ചില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണുകയോ തിരയുകയോ ചെയ്യുന്നതും കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ക്ക് പിഴ അടയ്ക്കേണ്ടി വന്നേക്കാം, കൂടാതെ ജയിലില്‍ പോകാനും സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.