വിദ്വേഷ പ്രസംഗങ്ങളും ആള്‍ക്കൂട്ട അതിക്രമങ്ങളും തടയുന്നതിന് നടപടി സ്വീകരിച്ചില്ല; കേരള സര്‍ക്കാരിന് നോട്ടീസയച്ച്‌ സുപ്രീം കോടതി,

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങളും ആള്‍ക്കൂട്ട അതിക്രമങ്ങളും തടയുന്നതിന് നടപടി സ്വീകരിക്കാത്തതില്‍ കേരള സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്..

വിദ്വേഷ പ്രസംഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിലാണ് കേരളാ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് നല്‍കിയത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന ജസ്റ്റിസ് എസ് വി ഭട്ടിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിദ്വേഷ പ്രസംഗങ്ങള്‍ ക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത്

വിദ്വേഷ പ്രസംഗങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും തടയുന്നതിനും നിയമ നടപടി കര്‍ശനമാക്കാനും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചുകൊണ്ട് നടപടി സ്വീകരിക്കാൻ കോടതി നേരത്തെ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, നാഗാലാൻഡ്, സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ലെന്ന് കാണിച്ച്‌ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ നടപടി. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും എന്നാല്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കത്തുകളോട് പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !