വീടിന് മുന്നില്‍ മലമൂത്രവിസര്‍ജനം ചെയ്യിപ്പിക്കുന്നതിനെ ചോദ്യം ചെയ്തു; യുവതിയെ കടിച്ചുകീറി പിറ്റ് ബുള്‍,

ദില്ലി: യുവതിയെ കടിച്ചുകുടഞ്ഞ് പിറ്റ് ബുള്‍. വടക്കന്‍ ദില്ലിയിലെ സ്വരൂപ് നഗറിലാണ് സംഭവം. തന്റെ വീടിനു മുന്‍പില്‍ വളര്‍ത്തുനായയെ മലമൂത്രവിസര്‍ജനം ചെയ്യിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത റിയാ ദേവി എന്ന യുവതിയെയാണ് നായ കടിച്ച്‌ കുടഞ്ഞത്.

യുവതിയുടെ കാലിലും കയ്യിലും അഞ്ചിടത്തായി പിറ്റ്ബുള്‍ കടിച്ചു കുടഞ്ഞതായാണ് റിപ്പോര്‍ട്ട്.ഏതാനും ദിവസങ്ങളായി റിയാ ദേവി എന്ന യുവതിയുടെ വീടിനു മുന്‍പിലാണ് അയല്‍ക്കാരന്‍ തന്റെ വളര്‍ത്തുനായയെ മലമൂത്രവിസര്‍ജനം ചെയ്യാനനുവദിച്ചത്. 

ഇത് ചോദ്യം ചെയ്ത റിയാദേവിയോട് കയര്‍ത്ത അയല്‍ക്കാരന്‍ തന്റെ പിറ്റ് ബുള്ളിനെ യുവതിക്കുനേരെ അഴിച്ചുവിടുകയായിരുന്നു.മറ്റ് അയല്‍ക്കാരാണ് പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷിച്ചത്. സംഭവം വീടിനു പുറത്തെ സിസിടിവി കാമറയില്‍ തെളിഞ്ഞതോടെ യുവതി പരാതി നല്‍കുകയായിരുന്നു. 

നേരത്തേയും പല കാരണങ്ങളുടെ പേരില്‍ പിറ്റ്ബുള്ളിന്റെ ഉടമയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്ന് റിയാദേവിയുടെ കുടുംബം ആരോപിച്ചു
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !