മുണ്ടക്കയം; അയൽവാസിയുടെ കുത്തേറ്റ് ഇഞ്ചിയാനി ആലുംമൂട്ടിൽ ജോസഫിന്റെ മകൻ ജോയൽ ജോസഫ് (27) മരിച്ച സംഭവത്തെ തുർന്ന് അയൽവാസിയായ ഒണക്കയം വർഗീസ് ചാക്കോ (ബിജോയി – 43) അറസ്റ്റിലായിരുന്നു ഇന്നലെ രാവിലെ എട്ടു മണിയോടെയാണു സംഭവം.
വീടിനു മുൻപിലെ പറമ്പിൽ ജോയൽ കാപ്പിക്കുരു പറിക്കുന്നതിനിടെ ബിജോയി ഒരു പ്രകോപനവുമില്ലാതെ അസഭ്യം പറഞ്ഞ് ഓടിയെത്തി കുത്തുകയായിരുന്നു എന്നു പൊലീസ് പറയുന്നു.ഈ സമയം വീടിനു സമീപം ജോയലിന്റെ മാതാവ് ഫിലോമിന നിൽപുണ്ടായിരുന്നു. കുത്തേറ്റ ജോയൽ റോഡിലേക്ക് മറിഞ്ഞു വീണു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിനു ശേഷം ബിജോയി വീട്ടിൽ കയറി കതകടച്ചിരുന്നു. പൊലീസ് എത്തിയാണു പിടികൂടിയത്. ബിജോയി തനിച്ചാണു വീട്ടിൽ താമസിക്കുന്നത്. നാട്ടുകാരുമായി സ്ഥിരം പ്രശ്നം ഉണ്ടാക്കുന്ന ഇയാൾക്കെതിരെ ഒട്ടേറെ പരാതികൾ ഉണ്ടെന്നു പൊലീസ് അറിയിച്ചു. ഇത്തരത്തിൽ പരാതി നൽകിയതിലുള്ള വൈരാഗ്യമാണോ കൊലപാതകത്തിനു പിന്നിലെന്ന് അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.
ജോയൽ ജോസഫിന്റെ സംസ്കാരം 13നു രാവിലെ 9 ന് ഇഞ്ചിയാനി ഹോളി ഫാമിലി പള്ളിയിൽ നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചു.അതേ സമയം കൊലക്കേസിൽ പ്രതിയായ ബിജോയിയുടെ വീടിനു അജ്ഞാതർ ഇന്നലെ തീയിട്ടു.വീട് പൂർണ്ണമായി കത്തിയ നിലയിലാണ് അതേസമയം ബിജോയിയുടെ ബന്ധുക്കൾതന്നെയാണ് വീടിനു തീയിട്ടതെന്നു നാട്ടുകാരും ആരോപിച്ചു.സംഭവ സ്ഥലത്തു പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.