ആലുവ: 16 മാസത്തെ സേവനത്തിന് ശേഷം തിങ്കളാഴ്ച് കസേരയൊഴിയുന്ന റൂറല്‍ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ഇനി അഭിമാനത്തോടെ പടിയിറങ്ങാം.കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായിട്ടാണ് പുതിയ നിയോഗം.
ക്രമസമാധാന വിഷയങ്ങളില്‍ സംസ്ഥാനത്തെ ഏതൊരു നഗരത്തേക്കാളും പ്രശ്നബാധിതമാണ് എറണാകുളം റൂറല്‍ ജില്ലയും. പിഞ്ചുബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ സംഭവ ദിവസം തന്നെ പിടികൂടാനായത് പൊലീസിന് നേട്ടമായിരുന്നു. പിന്നീട് എസ്.പിയുടെ നേതൃത്വത്തില്‍ അതിവേഗമുള്ള അന്വേഷണമായിരുന്നു.
എസ്.പി ഓഫീസ് ആസ്ഥാനത്ത് കൗണ്ടൗണ് ബോര്‍ഡ് സ്ഥാപിച്ച് അന്വേഷണം നടത്തിയതും 33 -ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചതും ചരിത്രത്തിന്റെ ഭാഗം. ചൂണ്ടികാട്ടിയ 16 കുറ്റങ്ങളും കോടതി അംഗീകരിച്ചതുമെല്ലാം അന്വേഷണ മികവാണ് വ്യക്തമാക്കിയത്.
ബീഹാറിലും ബംഗാളിലും ഡല്‍ഹിയിലുമെല്ലാം അന്വേഷണ സംഘം പോയപ്പോള്‍ അവാര്ക്കാവശ്യമായ സഹായങ്ങളെല്ലാം ഇവിടെയിരുന്ന് ഉറപ്പാക്കി.
എടയപ്പുറത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന ബാലികയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെയും മണിക്കൂറുകള്‍ക്കകും പിടികൂടിയിരുന്നു. ഈ കേസിലെ പ്രതി ഇപ്പോഴും റിമാൻഡിലാണ്.
വിവേക് കുമാര്‍ തിങ്കളാഴ്ച് സ്ഥാനമൊഴിയുന്നതോടെ ഡോ. വൈഭവ് സക്സേന ചുമതലയേല്‍ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.