ശരീരത്തിന്റെ ആരോഗ്യത്തിന് ശരിയായ ഭക്ഷണം കൃത്യസമയത്ത് കഴിക്കേണ്ടത് പ്രധാനമാണ്. ചില ഭക്ഷണങ്ങള്‍ ശരിയല്ലാത്ത സമയത്ത് കഴിച്ചാല്‍ അത് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
ഒന്ന്...
തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണം ആണെങ്കിലും രാവിലെ വെറും വയറ്റില്‍ തൈര് കഴിക്കുന്നത് ഉത്തമമല്ല. വെറും വയറ്റില്‍ കഴിക്കുമ്പോള്‍ തൈരിലെ ലാക്ടിക് ആസിഡ് മൂലം അസിഡിറ്റിയും ദഹന പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം.
രണ്ട്...
വെറും വയറ്റില്‍ നേന്ത്രപ്പഴം കഴിക്കുന്നതും നല്ലതല്ല. നേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന നിലയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഷുഗര്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കുമെങ്കിലും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാത്തതു മൂലം ധാതുക്കളുടെ അഭാവം ഉണ്ടാവുകയും ഈ ഊര്‍ജമെല്ലാം പെട്ടെന്ന് നഷ്ടപ്പെടുകയും ചെയ്യാം.
മൂന്ന്...
രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളത്തില്‍ തേൻ ചേര്‍ത്ത് കുടിക്കുന്നത് പലരുടെയും ശീലമാണ്. വയറിലെ കൊഴുപ്പിനെ കത്തിക്കാന്‍ ഇത് സഹായിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷം വരുത്തുമെന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്. തേനില്‍ പഞ്ചസാരയേക്കാള്‍ ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയും കൂടുതല്‍ കലോറിയും ഉണ്ട്.
നാല്...
സിട്രസ് പഴങ്ങളും വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍, ചില സിട്രസ് പഴങ്ങള്‍ അസിഡിറ്റിക്ക് കാരണമാവും.
അഞ്ച്...
മധുരമുള്ള ഭക്ഷണങ്ങളും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നന്നല്ല. ഇത് നിങ്ങളുടെ ഊര്‍ജം കുറയ്ക്കുകയും വിശപ്പ് കൂട്ടുകയും ചെയ്യും.
ആറ്...
തക്കാളിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെറുംവയറ്റില്‍ തക്കാളിയും കഴിക്കേണ്ട. തക്കാളിയില്‍ ഉള്ള ടാനിക് ആസിഡ് വയറില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയുണ്ട്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.