പൂര്‍ണ സസ്യാഹാരികള്‍ ആണെന്ന് ചിലര്‍ വളരെ അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടില്ലേ? എന്നാല്‍ അതുകൊണ്ട് ആരോഗ്യത്തിനു പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഇല്ലെന്നതാണ് യാഥാര്‍ഥ്യം.
പാലും പാല് ഉത്പന്നങ്ങളും പോലും ഒഴിവാക്കിയുള്ള ടോട്ടല്‍ വെജിറ്റേറിയന്‍ ഡയറ്റ് നിങ്ങളുടെ ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ നല്‍കില്ല.നോണ്‍ വെജ് വിഭവങ്ങളായ ചിക്കന്‍, ഇറച്ചി, മുട്ട, മീന്‍ എന്നിവ വിറ്റാമിന്‍ 'ബി'യാല്‍ സമ്പന്നമാണ്. ടോട്ടല്‍ വെജിറ്റേറിയന്‍ ഡയറ്റ് പാലിക്കുന്നവര്‍ക്ക് ഇത് നഷ്ടമാകുന്നു. എല്ലുകള്‍ക്കും പേശികള്‍ക്കും ബലം നല്‍കുന്നത് നോണ്‍ വെജ് വിഭവങ്ങളാണ്.
ശരീരത്തില്‍ ഊര്‍ജ്ജം നിലനിര്‍ത്താനും ഹിമോഗ്ലാബിന്‍ അളവ് കുറയാതിരിക്കാനും നോണ്‍ വെജ് വിഭവങ്ങള്‍ അത്യാവശ്യമാണ്. ഇറച്ചി, മീന്‍, മുട്ട എന്നിവ പ്രോട്ടീന്‍ സമ്പന്നമാണ്. ടോട്ടല്‍ വെജിറ്റേറിയന്‍ ഡയറ്റില്‍ പ്രോട്ടീന്‍ വളരെ കുറവ് മാത്രമേ നിങ്ങളുടെ ശരീരത്തിലേക്ക് എത്തൂ.
നമ്മുടെ ശരീരത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കുന്നില്ലെങ്കില്‍ അത് അനീമിയ എന്നറിയപ്പെടുന്ന ഇരുമ്പിന്റെ കുറവിന് കാരണമാകും. ഇരുമ്പ് അല്ലെങ്കില്‍ വിറ്റാമിന്‍ ബി 12 ന്റെ കുറവ് ക്ഷീണത്തിന് കാരണമാകും.
ചിക്കന്‍, മറ്റ് ഇറച്ചികള്‍, മത്സ്യം, മുട്ട എന്നിവ കഴിച്ചാല്‍ മാത്രമേ ചുവന്ന രക്താണുക്കള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടൂ. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു കടല്‍ വിഭവങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.