സ്തനാർബുദം എന്ന കൊലയാളിയെ നേരത്തേ തിരിച്ചറിയാം; സ്വയം പരിശോധന, ഈ അഞ്ച് ലക്ഷണങ്ങൾ അവ​ഗണിക്കരുത്,

സ്ത്രീകളിൽ ഏറ്റവുമധികം മരണകാരണമാകുന്ന ഒന്നാണ് സ്താനാർബുദം. 59 ശതമാനം സ്ത്രീകളും അർബുദത്തിന്റെ അവസാന ഘട്ടത്തിലാണ് രോഗനിർണയം നടത്തുക. ജെഎഎംഎ ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് 

ഇന്ത്യയിൽ 11 ശതമാനം സ്ത്രീകൾ മാത്രമാണ് പ്രാരംഭ ഘട്ടത്തിൽ രോഗത്തെ തിരിച്ചറിയുന്നത് എന്നാണ്. രോ​ഗ നിർണയം വൈകും തോറും അപകട സാധ്യത കൂടുതലാണ്. നേരത്തെയുള്ള രോഗ നിർണയം അപകടം കുറയ്ക്കും. 

ഈ അഞ്ച് ലക്ഷണങ്ങൾ അവഗണിക്കാതിരിക്കുക

കക്ഷത്തിൽ ഉണ്ടാകുന്ന മുഴകൾ ഒരിക്കലും അവഗണിക്കരുത്. അത് സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ്. 

സ്തനവലിപ്പത്തിലെ മാറ്റം ഒരിക്കലും അവഗണിക്കരുത്. 

മുലക്കണ്ണുകളിൽ നിന്നുള്ള അസാധാരണമായ സ്രവങ്ങൾ. രക്തം കലർന്നതോ മഞ്ഞ കലർന്ന നിറത്തിലോ സ്രവങ്ങൾ കണ്ടാൽ ഡോക്ടറിനെ വിവരമറിയിക്കണം. 

കോളർബോണിലോ കക്ഷത്തിനോ സമീപം നീർവീക്കം സ്തനാർബുദത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഇത് ഇതിനകം ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിരിക്കാം.

ലിംഫിന് സമീപത്തുള്ള വേദന അവഗണിക്കരുത്. 

സ്തനാർബുദം നേരത്തെ തിരിച്ചറിയാൻ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് സ്വയം സ്തന പരിശോധന (SBE). അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിലൂടെയും കൃത്യമായി പാലിക്കുന്നതിലൂടെയും സ്തനാർബുദത്തെ നേരത്തെ തിരിച്ചറിയാനും ചികിത്സിക്കാനും കഴിയും.

സ്വയം സ്തന പരിശോധന എങ്ങനെ ചെയ്യാം

സ്റ്റെപ്പ് 1: സമയം തിരഞ്ഞെടുക്കുക: ഓരോ മാസവും സ്ഥിരമായ ഒരു സമയം തിരഞ്ഞെടുക്കുക, നിങ്ങളുടെ ആർത്തവചക്രം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമുള്ള സമയമായിക്കണം തിരഞ്ഞെടുക്കേണ്ടത്.

സ്റ്റെപ്പ് 2: വിഷ്വൽ ഇൻസ്പെക്ഷൻ: നിങ്ങളുടെ കൈകൾ വശങ്ങളിൽ വച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുക. വലുപ്പത്തിലോ ആകൃതിയിലോ ചർമ്മത്തിന്റെ ഘടനയിലോ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക.‌

സ്റ്റെപ്പ് 3: നിങ്ങളുടെ തലയുടെ മുകളിൽ കൈകൾ ഉയർത്തി അതേ മാറ്റങ്ങൾ നിരീക്ഷിക്കുക.

സ്റ്റെപ്പ് 4: നേരെ കിടക്കുക. ഒരു ചെറിയ തലയിണയോ മടക്കിയ ടൗവ്വലോ ഉപയോ​ഗിച്ച് തോളിനോട് ചേർത്ത് വെക്കുക. കൈകൾ ഉപയോ​ഗിച്ച് സ്തനങ്ങൾ ക്ലോക്‌വൈസിൽ പരിശോധിക്കുക.

സ്റ്റെപ്പ് 5: ഇരു കക്ഷങ്ങളും പരിശോധിക്കുക. ലിംഫ് ഭാ​ഗത്ത് ഏതെങ്കിലും തരത്തിൽ തടിപ്പ്, വേദന, അസാധാരണമായ മാറ്റങ്ങൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുമായി ബന്ധപ്പെടുക.

സ്തനാരോ​ഗ്യത്തിനായി എല്ലാ പ്രായത്തിലുള്ള സ്ത്രീകളും നിർബന്ധമായി ചെയ്‌തിരിക്കേണ്ടതാണ് സ്വയം സ്തന പരിശോധന. വീട്ടിലിരുന്ന് ലളിതമായി ചെയ്യാവുന്ന ഈ സ്തന പരിശോധന രോ​ഗങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സിച്ച് മാറ്റാനും സഹായിക്കും. 

ബോധവൽക്കരണമാണ് പ്രാഥമിക പ്രതിരോധ നടപടി. കൂടുതൽ ബോധവൽക്കരണം നടത്തുന്നതിലൂടെ സ്തനാർബുദത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനും രോ​ഗ നിർണയം നടത്താനും സാധിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !