അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും അവരുടെ ഹോംവര്‍ക്ക് തുടര്‍ന്നു കൊണ്ടിരിക്കുന്നു, ആ ഹിറ്റ് കൂട്ടുക്കെട്ട് വീണ്ടും?. ; ചിത്രങ്ങളുമായി അനൂപ് സത്യൻ ,

ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടും വരുന്നെന്ന് സൂചന. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിരിക്കുന്നത്.

അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും അവരുടെ ഹോംവര്‍ക്ക് തുടര്‍ന്നു കൊണ്ടിരിക്കുകയാണ് എന്ന കുറിപ്പോടെ അനൂപ് ഫേസ് ബുക്കില്‍ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ വീട്ടിലെത്തിയാണ് സത്യൻ അന്തിക്കാടും മകനും സംവിധായകനുമായ അനൂപ് സത്യനും ശ്രീനിവാസനെ സന്ദര്‍ശിച്ചത്. 

എന്നാല്‍, ഈ സന്ദര്‍ശനം പുതിയൊരു ചിത്രത്തിന്റെ തുടക്കമാകട്ടെ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ശ്രീനിവാസനൊപ്പമുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങളും അനൂപ് തന്റെ പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്.

'ശ്രീനി അങ്കിള്‍: ഞാൻ ഇപ്പോള്‍ ടാഗോറിന്റെ ചെറുകഥകള്‍ വായിക്കുകയാണ്.

ഞാൻ: കൊള്ളാം. അങ്കിള്‍ എന്തെങ്കിലും പ്രചോദനം തേടുകയാണോ?

ശ്രീനി അങ്കിള്‍: അങ്ങനെയല്ല. ഇത് ഒരു ഗൃഹപാഠം പോലെയാണ്. 'സത്യജിത് റേ' എങ്ങനെയാണ് ഈ കഥകളില്‍ ചിലത് മനോഹരമായ സിനിമകളിലേക്ക് സ്വീകരിച്ചത് എന്നറിയുന്നതിനാണ് ഈ വായന.'- അനൂപ് ഫേസ്ബുക്കില്‍ കുറിച്ചു.

ശാരീരികാസ്വസ്ഥതകള്‍ ഉള്ളതിനാല്‍ അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തതിന് ശേഷം സിനിമകളില്‍ സജീവമാവുകയാണ് ശ്രീനിവാസൻ. 

വൈകാതെ തന്നെ തിരക്കഥ, സംവിധാന മേഖലയില്‍ ശ്രീനിവാസന്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും. ശ്രീനിവാസന്റേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം കുറുക്കനാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !