തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് വിഡി സതീശന് വിഭാഗത്തിന് നേരിട്ടത്. സ്വന്തം തട്ടകമായ എറണാകുളത്തുപോലും സതീശന്റെ സ്ഥാനാര്‍ഥി തോറ്റു.
തലസ്ഥാന ജില്ലയില്‍ വിഡി സതീശനും ഡിസിസി അധ്യക്ഷന്‍ പാലോട് രവിയും ചേര്‍ന്ന് നിര്‍ത്തിയ സ്ഥാനാര്‍ഥി അഞ്ചാം സ്ഥാനത്തായി. പ്രതിപക്ഷനേതാവിന്റെ നോമിനി ബാഹുല്‍ കൃഷ്ണക്ക് ആകെ ലഭിച്ചത് 6000 വോട്ട് മാത്രം. പക്ഷെ പരമ്പരാഗത ഗ്രൂപ്പുകളെ ഞെട്ടിച്ചുകൊണ്ട് വലിയ മുന്നേറ്റമാണ് കെസി വേണുഗോപാല്‍ അനുകൂലികള്‍ നേടിയത്.
തലസ്ഥാനത്ത് കെസി വിഭാഗം നേതാവ് സെയ്ദലി കായ്പ്പാടിയുടെ നേതൃത്വത്തിലുള്ള സംഘം വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. സെയ്ദലി കായ്പ്പാടി ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മാത്രമല്ല ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളും കെസി വിഭാഗം നേടി.
വിഡി സതീശനും പാലോട് രവിയും നേതൃത്വം നല്കിയ ഗ്രൂപ്പിന് ലഭിച്ചത് ചിറയിന്‍കീഴ് മണ്ഡലം മാത്രം. അതേസമയം ഇപ്പോഴും ജില്ലയില്‍ ശക്തം എ ഗ്രൂപ്പ് തന്നെയാണ്. 6 നിയോജക മണ്ഡലങ്ങള്‍ എ ഗ്രൂപ്പിന് ലഭിച്ചു. ഒരിടത്ത് മാത്രമാണ് രമേശ് ചെന്നിത്തല വിഭാഗത്തിന് ജയിക്കാനായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.