മുരിങ്ങയില വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ഈ രോഗങ്ങളെ അകറ്റി നിര്‍ത്തും

മിക്ക വീടുകളിലും സാധാരണയായി നട്ടുവളര്‍ത്തുന്ന ഒരു മരമാണ് മുരിങ്ങ. മുരിങ്ങയിലയ്ക്കും മുരിങ്ങയ്ക്കും മുരിങ്ങയുടെ പൂവിനും ധാരാളം പോഷകഗുണങ്ങളുണ്ട്.

പലപ്പോഴും മുരിങ്ങയിലയുടെ ഗുണങ്ങള്‍ അറിയാതെ പോകുന്നു. ഇത് കൃത്യമായി പ്രയോജനപ്പെടുത്താൻ നമ്മളില്‍ ഭൂരിഭാഗം പേരും മറന്നുപോകും.

ദിവസവും മുരിങ്ങയില കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങളെ കുറിച്ച്‌ ഗുരുഗ്രാമിലെ മാക്സ് ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റായ ലോചൻ ടെബാക്ക് പറയുന്നു. ശരീരഭാരം കുറയ്ക്കാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിശപ്പ് നിയന്ത്രിക്കുക എന്നതാണ്.

ഭക്ഷണത്തില്‍ മുരിങ്ങ ഉള്‍പ്പെടുത്തുന്നത് ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് കുറയ്ക്കുന്നതിലൂടെ മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുമെന്ന് ഡോ. ടെബാക്ക് പറഞ്ഞു.

മുരിങ്ങയിലയിലെ ഡയറ്ററി ഫൈബര്‍ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ മുരിങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധൻ പറയുന്നു. 

ഡയറ്ററി ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കുന്നതിനും അതുവഴി ശരീരഭാരം കുറയ്ക്കുന്നതിനും സഹായകമാകുമെന്ന് ന്യൂട്രീഷൻ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.

മറ്റൊന്ന് ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങളാല്‍ സമ്ബുഷ്ടമാണ് മുരിങ്ങ. ശരീരത്തിലെ വീക്കം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കാനോ ഭക്ഷണത്തിനിടയില്‍ ലഘുഭക്ഷണത്തിനോ ഉള്ള ആഗ്രഹം കുറയ്ക്കുകയും ചെയ്യുന്നു.

മുരിങ്ങയില കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാൻ സഹായിക്കും. വൻകുടല്‍ പുണ്ണ്, വയറിളക്കം, മലബന്ധം എന്നിവയുള്ള ആളുകള്‍ മുരിങ്ങയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഗുണം ചെയ്യും. 

മുരിങ്ങയിലയ്ക്ക് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സാധിക്കും. ഇരുമ്പ് കാല്‍സ്യം, ബി വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്ബന്നമാണ് മുരിങ്ങ. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.

നിരവധി പോഷകങ്ങളാല്‍ സമ്പന്നമായ മുരിങ്ങ എല്ലുകളെ ശക്തിപ്പെടുത്താനും സഹായകമാണ്. മറ്റൊന്ന്, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, വൃക്കകളുടെ ആരോഗ്യം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി രോഗങ്ങളെ തടയാൻ മുരിങ്ങയിലയിലെ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും സഹായിക്കും.

ദിവസവും മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക ശീലമാക്കാവുന്നതാണെന്നും ഡോ. ടെബാക്ക് പറഞ്ഞു. മുരിങ്ങയില സൂപ്പ്, മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങള്‍ ദെെനംദിനഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !