അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ട 43 പേര്‍ അറസ്റ്റില്‍,

കുവൈത്ത്: അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 43 പേരെ വിവിധ ഇടങ്ങളില്‍നിന്ന് അധികൃതര്‍ പിടികൂടി. മഹ്ബൂല, ഹവല്ലി, സാല്‍മിയ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 15 കേസുകളിലായാണ് പ്രതികള്‍ പിടിയിലായത്.

ഇവര്‍ പണം വാങ്ങി അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുകയായിരുന്നു. പൊതു ധാര്‍മിക സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ സംഘമാണ് പരിശോധനയും അറസ്റ്റും നടത്തിയത്. 

രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. പൊതുപണം തട്ടിയെടുത്തെന്ന കുറ്റത്തിന് രണ്ടുപേരും അറസ്റ്റിലായി. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. 

രാജ്യത്ത് പൊതുധാര്‍മികത ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളെയും അതില്‍ ഏര്‍പ്പെടുന്നവരെയും പൊതുധാര്‍മിക സംരക്ഷണ വകുപ്പ് നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !