കറാച്ചി: പാക് ഭീകരൻ അക്രം ഖാൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ലഷ്കറെ ത്വയ്ബ മുൻ കമാൻഡറായ ഇയാളെ കഴിഞ്ഞ ദിവസം ഖൈബര്‍ പഖ്തുൻഖ്വ പ്രവിശ്യയിലെ ബജൗറില്‍ വച്ചാണ് കൊലപ്പെടുത്തിയത്..
2018ലെ സുൻജവാൻ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്നായ ഖ്വാജ ഷാഹിദിനെ കഴിഞ്ഞ ഞായറാഴ്ച പാക് അധിനിവേശ കാശ്മീരില്‍ ശിരച്ഛേദം ചെയ്യപ്പെട്ടനിലയില് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം ആദ്യം,പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ജയ്ഷെ ഭീകരൻ ഷാഹിദ് ലത്തീഫിനെ സിയാല്‍കോട്ടിലെ ദസ്ക പട്ടണത്തിലെ പള്ളിയില്‍ വച്ച് അജ്ഞാതര്‍ വെടിവച്ച് കൊന്നിരുന്നു. ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ പ്രധാനിയായ ഷാഹിദ് ലത്തീഫ് 2010 മുതല്‍ ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ഭീകരരുടെ പട്ടികയില്‍ ഇടംപിടിച്ചയാളാണ്.
സെപ്തംബറില്‍ കറാച്ചിയില്‍ വച്ച് ലഷ്കറെ ത്വയ്ബ ഭീകരൻ മുഫ്തി ഖൈസര്‍ ഫാറൂഖ്,സിയാവുര്‍ റഹ്മാൻ എന്നിവരും ഫെബ്രുവരിയില്‍ റാവല്‍പിണ്ടിയില്‍ ഉന്നത ഹിസ്ബുള്‍ കമാൻഡര്‍ ബഷീര്‍ അഹമ്മദ് പീറും കൊല്ലപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.