വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം: നടപടി വൈകുന്നു, ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്,

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ ഹര്‍ഷിന വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്.പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ അനുമതി വൈകുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്.

ശനിയാഴ്ച കോഴിക്കോട്ട് നടക്കുന്ന നവകേരള സദസില്‍ നടപടി പ്രഖ്യാപിച്ചില്ലെങ്കില്‍ പരിപാടിയുടെ അവസാന ദിവസമായ ഡിസംബര്‍ 23-ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുമെന്നും ഹര്‍ഷിന അറിയിച്ചു. പ്രോസിക്യൂഷൻ അനുമതിയും 50 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിക്കണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം.

2017 നവംബര്‍ 30-നായിരുന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ചത്. കഴിഞ്ഞവര്‍ഷം മെഡിക്കല്‍ കോളജില്‍ തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്. 

സംഭവത്തില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിക്കായി അന്വേഷണ റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിക്കുകയും അത് സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. 

റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനടി നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപടിയുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ഹര്‍ഷിന വീണ്ടും സമരവുമായി മുന്നിട്ടിറങ്ങുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !