കോഴിക്കോട് : യു.ഡി.എഫിന്റെ ബഹിഷ്കരണ ആഹ്വാനം തള്ളി കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കള്‍ നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തു..
കോണ്‍ഗ്രസ് നേതാവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ എൻ. അബുബേക്കര്‍, മുസ്ലിംലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ.ഹുസൈൻ , മുസ്ലീംലീഗ് കട്ടിപ്പാറ പഴവണ വാര്‍ഡ് പ്രസിഡന്റ് മൊയ്തു മുട്ടായി എന്നിവരാണ് പ്രഭാത യോഗത്തില്‍ പങ്കെടുത്തത്.
മൊയ്തു മുട്ടായി ചുരം സംരക്ഷണ സമിതി പ്രസിഡന്റു കൂടിയാണ്. ചുരത്തിന്റെ വികസന കാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനാണ് യോഗത്തില്‍ പങ്കെടുത്തത് എന്നാണ് മൊയ്തു മുട്ടായിയുടെ വിശദീകരണം.
അതേസമയം പാര്‍ട്ടിനിര്‍ദ്ദേശം ലംഘിച്ചതിന് രണ്ട് പേരെയും മുസ്ലിം ലീഗ് നേതൃത്വം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചതിനാണ് സസ്പെൻഷനെന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. സദസില്‍ പങ്കെടുത്ത എൻ. അബുബേക്കറിനെ കോണ്‍ഗ്രസും സസ്പെൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.