കൊച്ചി : ആലുവയിലെ ബാലികയുടെ കൊലപാതകക്കേസില്‍ വധശിക്ഷയ്ക്കെതിരേ അപ്പീല്‍ നല്‍കാനൊരുങ്ങി പ്രതി അസ്ഫാഖ് ആലത്തിന്റെ കുടുംബം.
ശിക്ഷ ഇളവുചെയ്ത് മാനസാന്തരത്തിന് അവസരം നല്‍കണമെന്ന് അപ്പീലില്‍ ആവശ്യപ്പെടും. ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് കുടുംബാംഗങ്ങള്‍ അഭിഭാഷകനെ സമീപിക്കും. അസ്ഫാഖിനു മാനസികപ്രശ്നമുള്ളതായി വിചാരണക്കോടതിയില്‍ പ്രതിഭാഗം വാദിച്ചിരുന്നു.
തുടര്‍ന്ന്, ഇക്കാര്യത്തില്‍ വിദഗ്ധ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണു കോടതി വിധിപറഞ്ഞത്. എന്നാല്‍, വധശിക്ഷ നല്‍കണമെന്ന മുന്‍വിധി കോടതിക്കുണ്ടായിരുന്നെന്നും മെഡിക്കല്‍ ബോര്‍ഡ് മുൻപാകെ ഹാജരായി മാനസികനില പരിശോധിക്കാന്‍ അവസരമൊരുക്കണമെന്നും പ്രതിഭാഗം അപ്പീലില്‍ ആവശ്യപ്പെടും.
അതേസമയം, രാജ്യത്തു പോക്സോ കേസുകള്‍ വര്‍ധിക്കാന്‍ കാരണം കുറഞ്ഞ ശിക്ഷയും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്കി രക്ഷപ്പെടാനുള്ള അവസരവുമാണെന്നു വിലയിരുത്തലുണ്ട്.
അതിനാല്‍ ഇത്തരം കുറ്റങ്ങള്‍ തെളിഞ്ഞാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നാണു കീഴ്ക്കോടതികള്‍ക്കു സുപ്രീംകോടതിയുടെ നിര്‍ദേശം. പ്രതികള്‍ക്കു പരോള്‍ നല്‍കുന്നതിലും ജാഗ്രത വേണം. ഈ സാഹചര്യത്തില്‍, അസ്ഫാഖ് ആലം ഹൈക്കോടതിയെ സമീപിച്ചാലും ശിക്ഷായിളവിനു സാധ്യത കുറവാണെന്നു നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.