സുല്‍ത്താൻ ബത്തേരി: വിവിധ ജില്ലകളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കാസര്‍കോട് പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ അസി.പ്രൊഫസര്‍ തസ്തികയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് സുല്‍ത്താൻ ബത്തേരി സ്വദേശിനിയായ യുവതിയില്‍ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്തത്.
സമാനരീതിയിലാണ് മറ്റ് ജില്ലകളിലും തട്ടിപ്പ് നടത്തിയത്. സെക്രട്ടേറിയറ്റിലെ ജീവനക്കാരനാണെന്ന് പറയുകയും വിശ്വസിപ്പിക്കാനായി ഉന്നതരോടൊപ്പം നില്ക്കുന്ന ഫോട്ടോയും അവരുമായുള്ള സംഭഷണവും റിക്കാര്‍ഡ് ചെയ്താണ് ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിച്ചത്.
യാത്ര ചെയ്തിരുന്നത് സര്‍ക്കാര്‍ ബോര്‍ഡ് വെച്ച വാഹനത്തിലുമായിരുന്നു.ഒന്നിച്ച് പണം നല്കാൻ കഴിയാത്തവരോട് തവണകളായി അക്കൗണ്ടിലേക്ക് ഇടാനായിരുന്നു നിര്‍ദേശിച്ചത്. ഇതനുസരിച്ച് പണം നല്കിയവരാണ് തട്ടിപ്പിനിരയായത്.
തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ കഴിഞ്ഞ നാല് വര്‍ഷം മുൻപാണ് കോഴിക്കോട് വെള്ളിമാട് കുന്നില്‍ താമസമാരംഭിച്ചത്. ഇവിടെ നിന്നാണ് മലബാര്‍ മേഖലയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. 2.5 കോടിയോളം രൂപയുടെ തട്ടിപ്പാണ്
വിവിധ ജില്ലകളിലായി നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. മലബാര്‍ മേഖലയില്‍ തട്ടിപ്പ് നടത്തിയശേഷം തിരുവനന്തപൂരം എറണാകുളം ജില്ലകളിലായി മാറിമാറി താമസിച്ചുവരുകയായിരുന്നു.
കരുവാരക്കുണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ എസ്.കെ പ്രിയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സുല്‍ത്താൻ ബത്തേരി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
ബത്തേരിയിലെത്തിച്ച് പ്രതിയെ പൊലീസ് ചോദ്യം ചെയ്തു. സിഐ എം.എ സന്തോഷ്,എസ്ഐ സാബുചന്ദ്രൻ,സിപിഒ മാരായ വി.ആര്.അനിത്കുമാര്‍, ശരത്പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.