അനുവദിക്കാനാകില്ല ; പാലസ്തീന് വേണ്ടി പ്രാര്‍ത്ഥിക്കാൻ മക്കയിലും , മദീനയിലുമെത്തിയവരെ പിടികൂടി തടവില്‍ വച്ച്‌ സൗദി അറേബ്യ,

ന്യൂഡല്‍ഹി: മക്കയിലും, മദീനയിലും  പാലസ്തീന് വേണ്ടി പ്രാര്‍ത്ഥിക്കാൻ എത്തിയവരെ പിടികൂടി തടഞ്ഞ് വച്ച്‌ സൗദി അറേബ്യ .

ബ്രിട്ടീഷ് നടനും അവതാരകനുമായ ഇസ്ലാഹ് അബ്ദുറഹ്മാനാണ്, മക്കയിലെ തീര്‍ത്ഥാടനത്തിനിടെ, പാലസ്തീൻ കെഫിയ ധരിച്ചതിനും പാലസ്തീനിയൻ നിറത്തിലുള്ള തസ്ബിഹുമായി വന്നതിനും തടവിലാക്കപ്പെട്ടതായി വ്യക്തമാക്കിയത് .

"തലയില്‍ വെളുത്ത കെഫിയയും കൈത്തണ്ടയില്‍ പലസ്തീനിയൻ നിറമുള്ള തസ്ബിയും [ജപമാല മുത്തുകളും] ധരിച്ചതിന് നാല് സൈനികര്‍ എന്നെ തടഞ്ഞു, കൂടാതെ ചോദ്യം ചെയ്യാനുള്ള കേന്ദ്രത്തിലേയ്‌ക്ക് കൊണ്ടുപോയി . " ഇസ്ലാഹ് പറഞ്ഞു.

സൈനികരുടെ ശ്രദ്ധ തന്റെ സ്കാര്‍ഫില്‍ ആയിരുന്നുവെന്ന് ഇസ്ലാഹ് പറഞ്ഞു . കാരണം അവര്‍ അത് പരിശോധിച്ചു . ഒപ്പം 'പലസ്തീനിയൻ കെഫിയെ' പറ്റി ആവര്‍ത്തിച്ച്‌ പരാമര്‍ശിച്ചു. ഒടുവില്‍ വിട്ടയച്ചെങ്കിലും സ്കാര്‍ഫ് ധരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി.

"ഒടുവില്‍, എന്നെ വിട്ടയച്ചപ്പോള്‍, ഒരു സൈനികൻ എന്റെ അടുത്ത് വന്ന്, എന്റെ സ്കാര്‍ഫ് എടുത്ത് പറഞ്ഞു, 'ഇത് നല്ലതല്ല, അതിനാല്‍ ഇത് ധരിക്കരുത്, ഇത് അനുവദനീയമല്ല." - ഇസ്ലാഹ് പറഞ്ഞു. ആത്മീയ യാത്രയ്‌ക്കിടെ ഉണ്ടായ അനുഭവം, ഭയപ്പെടുത്തുകയും ഹൃദയം തകര്‍ക്കുകയും ചെയ്തതായും ഇസ്ലാഹ് പറഞ്ഞു .

പാലസ്തീന് വേണ്ടി പ്രാര്‍ത്ഥിച്ചതിന് അള്‍ജീരിയക്കാരനും സൗദി അറേബ്യയില്‍ അറസ്റ്റിലായി. അദ്ദേഹത്തെ ആറ് മണിക്കൂറോളം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ഗാസയ്‌ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ വീഡിയോ ഡിലീറ്റ് ചെയ്യുന്നതിനായി ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !