കൊച്ചി: എക്കാലത്തെയും മികച്ച നായികമാരില്‍ ഒരാളാണ് നടി ജോമോള്‍ . കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ നടിയാണ് ജോമോള്‍.
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേശ് എന്ന ചിത്രത്തിലാണ് ജോമോളുടെ തിരിച്ചു വരവ്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാരാണ് നായിക. ചന്ദു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഉണ്ണി മുകുന്ദൻ ഫിലിസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേര്‍ന്നാണ് ജയ് ഗണേശ് നിര്‍മിക്കുന്നത്. വക്കീലായാണ് ജോമോള്‍ വേഷമിടുന്നത്.
ഈ അത്ഭുതകരമായ പ്രോജക്റ്റിന്റെ ഭാഗമായി ഞാൻ ഇവരുടെ ടീമില്‍ ചേരുമ്പോള്‍ എന്റെ സന്തോഷത്തിന് അതിരുകളില്ല എന്ന കുറിപ്പോടെ ജോമോള്‍ തന്നെയാണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. താരത്തിനു ആശംസകളുമായി നിരവധി ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.