കോട്ടയം : മുട്ട പഫ്സ് കഴിക്കുന്നവര്‍ ജാഗ്രതൈ. ഷവര്‍മ പോലെ ഇതും ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കും. കോണ്‍ഗ്രസ് നേതാവായ കോട്ടയത്തെ ഒരു ജനപ്രതിനിധി ഭക്ഷ്യവിഷബാധയേറ്റ് ഒരാഴ്ചയോളമായിരുന്നു ചികിത്സയിലായിരുന്നു
എന്നാല്‍ ദിവസം 5000 പഫ്സ് വരെ ഉണ്ടാക്കി വിതരണം ചെയ്യുന്ന വലിയ ബോര്‍മകള്‍ ഉണ്ടായതോടെ ബേക്കറികള്‍ അതിലേക്ക് മാറി. 10 രൂപയ്ക്ക് കിട്ടുന്ന പഫ്സ് 15 രൂപയ്ക്കാണ് ബേക്കറികള്‍ വില്‍ക്കുന്നത്. വലിയ അളവില്‍ പഫ്സ് ഉണ്ടാക്കുന്നതിനാല്‍ മുട്ട തലേന്ന് പുഴുങ്ങി പൊളിച്ചിടും. പുലര്‍ച്ചെ ഉണ്ടാക്കുന്ന പഫ്സ് ബേക്കറികളില്‍ വൈകിട്ട് വരെ വില്‍ക്കും. ബാക്കിയുള്ളവ പിറ്റേന്ന് മൈക്രോ വേവ് ഓവനില്‍ ചൂടാക്കി വില്‍ക്കുന്നവരുമുണ്ട്. ഷവര്‍മയിലെ പോലെ മയോണൈസാണ് ഭക്ഷ്യബാധ ഉണ്ടാക്കുന്നത്.
ബോര്‍മകളില്‍ പരിശോധനയില്ല
ഹെല്‍ത്ത് കാര്ഡിത്ത അന്യസംസ്ഥാന തൊഴിലാളികളാണ് ബോര്‍മയിലെ ജോലിക്കാര്‍. വൃത്തിഹീനമായ അന്തരീക്ഷത്തിലെ നിര്‍മ്മാണവും ബാക്ടീരിയ വളരാൻ ഇടയാക്കും. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകളും ഇവിടെ ഉണ്ടാകാറില്ല. മുട്ട പഫ്സ് പൂര്‍ണമായി കഴിച്ച ശേഷം ഭക്ഷ്യവിഷ ബാധ ഉണ്ടായാല്‍ ഭക്ഷണത്തിന്റെ അവശിഷ്ടം ഇല്ലാത്തതിനാല്‍ പരിശോധനയ്ക്ക് തെളിവ് ലഭിക്കില്ല.
പരാതി ഉണ്ടായാല്‍ കുടുങ്ങുക പഫ്സ് വില്‍ക്കുന്ന ചെറുകിട ബേക്കറികളും ഹോട്ടലുകളുമാകും. ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന സമയം രേഖപ്പെടുത്തണം, ചൂട് നിലനിറുത്താൻ കഴിയുന്ന പാത്രത്തില്‍ സൂക്ഷിച്ചു വേണം വില്പന വേണമെന്നാണ് നിയമമെങ്കിലും മിക്ക ബേക്കറികളിലും തുറന്ന അലമരയിലാണ് സൂക്ഷിക്കുന്നത്. ഇതും അണുബാധയ്ക്കിടയാക്കും.
'ലൈസൻസോടെയാണോ ബോര്‍മകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിക്കാത്തതിനാല്‍ അനധികൃത ബേക്കറികള്‍ പെരുകുകയാണ്. ബേക്കറികള്‍ സ്വന്തം ബോര്‍മയില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിച്ച് ഉണ്ടാക്കുന്നവ മാത്രമേ വില്‍ക്കാവൂ എന്നാണ് നിയമമെങ്കിലും പരിശോധന വഴിപാടാണ്. -എബി ഐപ്പ് (ജില്ലാ ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.