'ഇത് പിണറായിയുടെ 'നാടുവാഴി' സദസ്'; യാത്ര കഴിഞ്ഞെത്തുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മ്യൂസിയത്തില്‍ വയ്ക്കുമെന്ന് വി മുരളീധരൻ,

കൊച്ചി: നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നവകേരള സദസിന് ഇന്ന് തുടക്കമാവുകയാണ്.

വിവാദങ്ങളും പരിഹാസങ്ങളും നേരിട്ടാണ് സദസ് തുടരുന്നത്. ഇപ്പോഴിതാ നവകേരള സദസിനെ പരിഹസിച്ച്‌ കേന്ദ്രമന്ത്രി വി. മുരളീധരൻ എത്തിയിരിക്കുകയാണ്. 

ഇതിൻറെ പേര് നവ കേരള സദസ് എന്നല്ല നാടുവാഴി സദസാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. ജനങ്ങളെ കാണാൻ പണ്ടുകാലത്ത് നാടുവാഴികള്‍ എഴുന്നള്ളുന്നത് പോലെയാണ് പിണറായിയുടെ നാടുവാഴി സദസെന്ന് വി മുരളീധരൻ പറഞ്ഞു.

ഈ യാത്ര കേരളത്തിലെ പട്ടിണി പാവങ്ങളോടുള്ള വെല്ലുവിളിയാണെന്നും സാമ്പത്തിക പ്രതിസന്ധികാലത്ത് നടത്തേണ്ട യാത്രയാണോ ഇതെന്ന് ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

യാത്രയുടെ കാര്യം ചോദിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയില്ല പെൻഷൻ കാര്യവും കര്‍ഷകരുടെ കാര്യവും ചോദിക്കുമ്പോള്‍ പ്രതിസന്ധിയാണെന്ന് പറയുന്നുവെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

ജനങ്ങളെ കാണിക്കാൻ പറ്റാത്ത അത്ര ആഡംബരമാണ് ബസ്സിനുള്ളിലെന്ന് മുരളീധരൻ പറഞ്ഞു. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ എല്ലാ മന്ത്രിമാരുടെയും വാഹനങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്ര കഴിഞ്ഞു വരുമ്പോള്‍ ബസ്സിനെ അല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മ്യൂസിയത്തില്‍ വെക്കുമെന്നും വി മുരളീധരൻ പറഞ്ഞു.

ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. നവകേരള സദസിന് ഇന്ന് തുടക്കമാകും. വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 

നാലു മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് മണ്ഡലം സദസ്സ് നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച്‌ ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് പര്യടനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !