മുഖ്യമന്ത്രിയുടെ ബസ് കയറാനുള്ള സൗകര്യമില്ല; സ്‌കൂള്‍ മതില്‍ പൊളിച്ചു മാറ്റണമെന്ന നിര്‍ദ്ദേശവുമായി നഗരസഭ അദ്ധ്യക്ഷ,

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള പരിപാടിയുടെ ഭാഗമായി പറവൂരിലെ സ്‌കൂളിന്റെ മതില്‍ പൊളിച്ച്‌ നീക്കാൻ തീരുമാനം.

പരിപാടിയുടെ ഭാഗമായി എത്തുന്ന വാഹനങ്ങള്‍ക്ക് അകത്തേയ്‌ക്ക് കടക്കാൻ സാധിക്കാത്തതിനാലാണ് സ്‌കൂളിന്റെ ചുറ്റുമതില്‍ പൊളിക്കാനുള്ള നീക്കം. 

ഇക്കാര്യം സംബന്ധിച്ച്‌ നഗരസഭ അദ്ധ്യക്ഷ ബീന ശശിധരൻ നോര്‍ത്ത് പറവൂര്‍ തഹസില്‍ദാര്‍ക്ക് കത്ത് നല്‍കി.

മതില്‍ പൊളിക്കണം എന്ന ആവശ്യം കാണിച്ച്‌ നഗരസഭാ സെക്രട്ടറി വാക്കാലാണ് കത്ത് സമര്‍പ്പിച്ചത്. അതേസമയം മതില്‍ പൊളിക്കുന്നതിന് പലഭാഗത്ത് നിന്നും പ്രതിഷേധമുണ്ട്. 

നേരത്തെ പെരുമ്പാവൂര്‍ ഗവ. ബോയ്‌സ് സ്‌കൂളിന്റെ മതില്‍ പൊളിക്കാനും സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌കൂളിന്റെ മതിലും സ്റ്റേജും കൊടിമരവും പൊളിച്ച്‌ മാറ്റാനായിരുന്നു നിര്‍ദ്ദേശം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !