പതിനൊന്നുകാരിയെ പീഡിപ്പിച്ച വ്യാജ ഡോക്ടറെ പോലീസ് സാഹസികമായി പിടികൂടി. നോയ്ഡയില് വെള്ളിയാഴ്ച പുലര്‍ച്ചെ ആണ് സംഭവം.,
കൂടാതെ പെണ്‍കുട്ടിയുടെ അയല്‍വാസി കൂടിയാണ് ഇയാള്‍ എന്നും പോലീസ് വ്യക്തമാക്കി. അതേസമയം സംഭവം പുറത്തിറഞ്ഞ ശേഷം ഒളിവില്‍ പോയ പ്രതി ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുക്കാൻ പോലീസ് എത്തിയത്. തുടര്‍ന്ന് രക്ഷപ്പെടുന്നതിനായി പ്രതി പോലീസിന് നേരെ വെടിയുതിര്‍ത്തു.
എന്നാല്‍ പോലീസും തിരിച്ച് വെടിവച്ചതിനെ തുടര്‍ന്ന് പ്രതിക്ക് പരിക്കേല്‍ക്കുകയായിരുന്നു. ശേഷം ഇയാളെ അറസ്റ്റ് ചെയ്തു. അതേസമയം പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും പോലീസ് അറിയിച്ചു. കൂടാതെ പ്രതിയെ പിടികൂടുന്നതിനായി മൂന്നു സംഘങ്ങളായാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്.
ഏറ്റുമുട്ടലിനിടെ ഇയാളുടെ കാലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇയാളില്‍ നിന്ന് ഒരു പിസ്റ്റളും കുറച്ച് ബുള്ളറ്റുകളും പിടിച്ചെടുത്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിശാല്‍ പാണ്ഡെ പറഞ്ഞു.
പരിക്കേറ്റ പ്രതി നിലവില്‍ ആശുപത്രിയില്‍ കഴിയുകയാണ്. കേസില്‍ തുടര്‍ നിയമനടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പോക്സോ വകുപ്പും ഉള്‍പ്പെടുത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.