നാടിതിങ്ങോട്ട്! 11 കാരിയെ പീഡിപ്പിച്ച വ്യാജ ഡോക്ടറെവെടിവെച്ചു വീഴ്ത്തി:നാടകീയതക്കൊടുവിൽ അറസ്റ്റ്,

പതിനൊന്നുകാരിയെ പീഡിപ്പിച്ച വ്യാജ ഡോക്ടറെ പോലീസ് സാഹസികമായി പിടികൂടി. നോയ്ഡയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആണ് സംഭവം.,

പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതിക്ക് വെടിയേറ്റതായും ഇയാളെ അറസ്റ്റ് ചെയ്തതായുമാണ് റിപ്പോര്‍ട്ട്. 40 കാരനായ പ്രതി നഗരത്തിലെ ഫേസ് 1 പോലീസ് സ്റ്റേഷൻ പരിധിയില്‍ ഒരു ക്ലിനിക്ക് നടത്തി വരികയായിരുന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ പ്രലോഭിപ്പിച്ച്‌ ക്ലിനിക്കിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

കൂടാതെ പെണ്‍കുട്ടിയുടെ അയല്‍വാസി കൂടിയാണ് ഇയാള്‍ എന്നും പോലീസ് വ്യക്തമാക്കി. അതേസമയം സംഭവം പുറത്തിറഞ്ഞ ശേഷം ഒളിവില്‍ പോയ പ്രതി ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച്‌ അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുക്കാൻ പോലീസ് എത്തിയത്. തുടര്‍ന്ന് രക്ഷപ്പെടുന്നതിനായി പ്രതി പോലീസിന് നേരെ വെടിയുതിര്‍ത്തു.

എന്നാല്‍ പോലീസും തിരിച്ച്‌ വെടിവച്ചതിനെ തുടര്‍ന്ന് പ്രതിക്ക് പരിക്കേല്‍ക്കുകയായിരുന്നു. ശേഷം ഇയാളെ അറസ്റ്റ് ചെയ്തു. അതേസമയം പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും പോലീസ് അറിയിച്ചു. കൂടാതെ പ്രതിയെ പിടികൂടുന്നതിനായി മൂന്നു സംഘങ്ങളായാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്.

ഏറ്റുമുട്ടലിനിടെ ഇയാളുടെ കാലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇയാളില്‍ നിന്ന് ഒരു പിസ്റ്റളും കുറച്ച്‌ ബുള്ളറ്റുകളും പിടിച്ചെടുത്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിശാല്‍ പാണ്ഡെ പറഞ്ഞു. 

പരിക്കേറ്റ പ്രതി നിലവില്‍ ആശുപത്രിയില്‍ കഴിയുകയാണ്. കേസില്‍ തുടര്‍ നിയമനടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പോക്സോ വകുപ്പും ഉള്‍പ്പെടുത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !