മലപ്പുറം: നവകേരള സദസിന്റെ വിളംബര ജാഥയില്‍ പങ്കെടുക്കാത്തവരോട് വിശദീകരണം ചോദിച്ചു കൊണ്ടുള്ള സന്ദേശം പുറത്ത്.
നാലു മണിക്ക് നടന്ന വിളംബര ജാഥയില്‍ പങ്കെടുക്കാതെ വീട്ടിലേക്ക് പോയവര്‍ വ്യക്തമായ കാരണം എഴുതി തരണമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.വാട്സ് ആപ്പിലൂടെയാണ് വിശദീകരണം തേടിയുള്ള സന്ദേശം അയച്ചത്. ഐസിഡിഎസ് സൂപ്രവൈസറാണ് വിളംബര ജാഥയില്‍ പങ്കെടുക്കാത്തവരോട് വിശദീകരണം ചോദിച്ച് മെസേജ് അയച്ചത്. മലപ്പുറം പൊൻമള്ള ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരോടാണ് വിശദീകരണം ചോദിച്ചത്.
പൊന്മള പഞ്ചായത്തില്‍ ഇന്നലെ വൈകിട്ടാണ് നവകേരള സദസുമായി ബന്ധപ്പെട്ട വിളംബര ജാഥ നടന്നത്. നേരത്തെ തന്നെ ജാഥയില്‍ നിര്‍ബന്ധമായും എല്ലാവരും പങ്കെടുക്കണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ചിലര്‍ ജാഥയില്‍ പങ്കെടുക്കാതെ വീട്ടിലേക്ക് മടങ്ങി. അതിനെ തുടര്‍ന്നാണ് വിളംബര ജാഥയില്‍ പങ്കെടുക്കാതെ വീട്ടിലേക്ക് പോയവര്‍ വ്യക്തമായ കാരണം എഴുതി തരണമെന്ന് സൂപ്പര്‍ വൈസര്‍ ആവശ്യപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.