മെഡി. കോളജ് പീഡനം: അതിജീവിതയെ ഭീഷണിപ്പെടുത്തിയ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം,

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനക്കേസില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസില്‍ സസ്പെൻഷനില്‍ കഴിയുന്ന അഞ്ച് വനിതജീവനക്കാര്‍ക്ക് സ്ഥലംമാറ്റം.

വകുപ്പുതല അച്ചടക്കനടപടിയായാണ് സസ്പെൻഷൻ പിൻവലിച്ച്‌ മൂന്നുപേരെ തൃശൂരിലേക്കും രണ്ടുപേരെ കോട്ടയത്തേക്കും സ്ഥലംമാറ്റിയത്.

നിലവില്‍ സസ്പെൻഷനില്‍ കഴിയുന്ന ഗ്രേഡ് രണ്ട് അറ്റൻഡന്റ് വി.ഇ. ഷൈമയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും ഗ്രേഡ് വണ്‍ അറ്റൻഡര്‍മാരായ ഷൈനി ജോസിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും വി. ശലൂജയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും എം.കെ. ആസിയയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും നഴ്സിങ് അസിസ്റ്റന്റ് പ്രസീത മനോളിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കുമാണ് സ്ഥലംമാറ്റിയത്. 

ആസിയയുടെ ശമ്പളവര്‍ധന ആറുമാസത്തേക്ക് തടഞ്ഞുവെക്കാനും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു. കുറ്റാരോപിതര്‍ക്കെതിരെ സ്വീകരിച്ച നടപടി അവരുടെ സര്‍വിസ് ബുക്കില്‍ രേഖപ്പെടുത്തണം. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 

കേസില്‍ ഭരണാനുകൂല സംഘടനാനേതാവായ പ്രതിയെ സംരക്ഷിക്കാൻ ശ്രമംനടന്നത് ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പീഡനക്കേസിലെ പ്രതി ശശീന്ദ്രനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നതിനുള്ള നടപടിക്രമം പുരോഗമിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !