ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുന്നതും ദിനചര്യയുടെ ഭാഗമാക്കുന്നതും മധ്യവയസ്കരായ വ്യക്തികളുടെ ആയുസ്സ് ഏകദേശം ഒരു ദശാബ്ദത്തോളം വര്‍ദ്ധിപ്പിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു.
ഗവേഷണത്തിന്റെ ഭാഗമായി 467,354 പേരെ, അവരുടെ ഭക്ഷണ രീതിയെ അടിസ്ഥാനമാക്കി തരംതിരിക്കുകയും ഈ ശീലങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്ന് കണ്ടെത്തുകയും ചെയ്തു.
അനാരോഗ്യകരമായ ഭക്ഷണക്രമത്തില്‍ നിന്ന് മെച്ചപ്പെട്ട ഭക്ഷണക്രമത്തിലേക്ക് മാറിയ മധ്യവയസ്കരായ വ്യക്തികള്‍ക്ക്, ഏകദേശം 10 വര്‍ഷത്തെ അധിക ആയുര്‍ദൈര്‍ഘ്യം ലഭിക്കാമെന്ന് പഠനത്തിന്റെ മാതൃക വെളിപ്പെടുത്തി. സ്ത്രീകള്‍ക്ക് 10.8 വര്‍ഷവും പുരുഷന്മാര്ക്ക് 10.4 വര്‍ഷവും അധികമായി ലഭിച്ചതായാണ് കണ്ടെത്തല്‍.
40-ാം വയസില്‍ ശരാശരി ഭക്ഷണക്രമത്തില്‍ നിന്ന് (അനാരോഗ്യകരമായ ഭക്ഷണം) ദീര്‍ഘായുസ്സുമായി ബന്ധപ്പെട്ട ഗുണകരമായ ഭക്ഷണത്തിലേക്ക് മാറുന്നവരില്‍ - സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 3.1 വര്‍ഷവും പുരുഷന്മാര്ക്ക് 3.4 വര്‍ഷവും കൂടുതല്‍ ലഭിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു.
70കളില്‍ സമാനമായി ഭക്ഷണരീതി മെച്ചപ്പെടുത്തുന്ന വ്യക്തികള്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ഏകദേശം അഞ്ച് വര്‍ഷത്തെ നേട്ടം ലഭിക്കുന്നതായും പഠനം പറയുന്നു. ചെറുപ്പകാലം മുതല്‍ മെച്ചപ്പെട്ട ഭക്ഷണരീതികള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ദീര്‍ഘായുസ്സിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും നേട്ടമുണ്ടെന്ന് പഠനം എടുത്തു പറയുന്നു.
ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ സമീന അൻസാരി പറയുന്നതനുസരിച്ച് ആരോഗ്യകരമായ ഭക്ഷണമാണ് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്.
അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര, സോഡിയം എന്നിവയുടെ അളവ് കുറയ്ക്കുക: ഈ പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുകയാണെങ്കില്‍ ഹൃദ്രോഗം, സ്ട്രോക്ക്, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ വികാസത്തിന് കാരണമാകും.
നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുക: ഈ അവശ്യ പോഷകങ്ങള്‍ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിലും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു.
മെച്ചപ്പെട്ട കുടലിന്റെ ആരോഗ്യം: ആരോഗ്യകരമായ ഗട്ട് മൈക്രോബയോം (ദഹനനാളത്തില്‍ വസിക്കുന്ന സൂക്ഷ്മാണുക്കളുടെ വൈവിധ്യമാര്‍ന്ന സമൂഹം) രോഗപ്രതിരോധ പ്രവര്‍ത്തനത്തിനും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും മൊത്തത്തിലുള്ള ക്ഷേമത്തിനും പരമപ്രധാനമാണ്.
ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് മാറുന്നത് വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതുള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ ദീര്‍ഘായുസ്സ് സംഭാവന ചെയ്യുമെന്ന് ക്ലിനിക്കല്‍ ഡയറ്റീഷ്യനായ ഡോ ജി സുഷമ വിശദീകരിക്കുന്നു.
ആരോഗ്യകരമായ ജീവിതത്തിനായി നിങ്ങള്‍ കഴിക്കേണ്ട നാല് ഭക്ഷണങ്ങള്‍
പഴങ്ങളും പച്ചക്കറികളും: ഇവ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തില്‍ സംഭാവന നല്‍കുകയും വിവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷണമേകുകയും ചെയ്യുന്നു.
കൊഴുപ്പുള്ള മത്സ്യം: സാല്‍മണ്‍, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുകയും ദീര്‍ഘായുസ്സിന് സഹായിക്കുകയും ചെയ്യും.
പരുപ്പുകളും വിത്തുകളും: ഇവ ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മെച്ചപ്പെട്ട ഉറവിടങ്ങളാണ്. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യന്നതിനോടൊപ്പം, ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
ധാന്യങ്ങള്‍: ബ്രൗണ്‍ റൈസ്, കീൻവ, ഗോതമ്പ് തുടങ്ങിയ ഭക്ഷണങ്ങളില്‍ സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും വിവിധ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താനും മൊത്തത്തിലുള്ള ആരോഗ്യത്തിന് സംഭാവന നല്‍കാനും ഇവയ്ക്ക് കഴിയും.
ലീൻ പ്രോട്ടീൻ: മത്സ്യം, കോഴിയിറച്ചി, ബീൻസ്, പയര്‍ തുടങ്ങിയ ലീൻ പ്രോട്ടീൻ ഉറവിടങ്ങള്‍ കോശ നിര്‍മ്മാണത്തിനും പരിപാലനത്തിനും അത്യന്താപേക്ഷിതമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.