കൊച്ചി: നവകേരള സദസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വിലാപയാത്രയാണ് നവകേരള സദസ്.,
ശവമഞ്ചങ്ങളെയും കൊണ്ടാണോ ഈ ബസ് യാത്ര ചെയ്യുന്നതെന്നും രാജു പി നായര്‍ ചോദിച്ചു. ആത്മഹത്യ ചെയ്ത പ്രസാദിന്റേയും ഗോപിയുടേയും ചിത്രം കൂടി ബസിന്റെ മുന്നില്‍വെക്കണം. ഇവരുടെ രക്തസാക്ഷിത്വത്തിന്റെ യാത്രയായി ഇത് മാറ്റട്ടെയെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ഉമ്മന്‍ചാണ്ടി ഇരുപതും ഇരുപത്തിരണ്ടും മണിക്കൂര്‍ നേരിട്ട് ജനങ്ങളെ കണ്ട് അവസാനത്തെ പരാതിയും വാങ്ങിയാണ് ജനസമ്പര്‍ക്ക പരിപാടി നടത്തിയത്. എന്നാല്‍ ഇവിടെ മുഖ്യമന്ത്രി ഇരിക്കുന്ന സ്റ്റേജിലേക്ക് ഒരാളെ പോലും കടത്തിവിടരുതെന്ന് മുഖ്യമന്ത്രിയുടെ പി ആര് കമ്പിനി പറഞ്ഞിട്ടുണ്ടാവും. അങ്ങനെ വന്നാല്‍ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുമെന്ന ഭയം കമ്പിനിക്കുണ്ടാവും.
രണ്ട് കോടി രൂപയുടെ ബസാണ് യാത്രക്ക് ഉപയോഗിക്കുന്നത്. സാധാരണക്കാരില്‍ നിന്നും പണം പിരിച്ചാണ് ഇതെല്ലാം. അന്നം മുട്ടി നില്ക്കുന്ന സാധാരണ ജനങ്ങളിലേക്ക് അഹങ്കാരത്തിന്റെ മൂര്‍ത്തിയായിട്ടാണ് പി ആര് കമ്പിനി വരുന്നത് എന്നും രാജു പി നായര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.