മനുഷ്യവംശം ഇനി നേരിടുന്ന ഭീഷണി ബിഗ് വണ്‍ എന്നറിയപ്പെടുന്ന പകര്‍ച്ചവ്യാധി എന്ന് ശാസ്ത്രജ്ഞര്‍; കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 75 ശതമാനം മരണ നിരക്കുള്ള നിപ്പ വൈറസ് പോലെയുള്ള മാരക രോഗങ്ങള്‍ ഇതിന്റെ സൂചനയെന്നും വിദഗ്ദ്ധര്‍.

 ലണ്ടൻ: ഇനിയൊരു മഹാമാരിക്കാലം നമ്മളെ കാത്തിരിക്കുകയാണോ ? കോവിഡില്‍ തളര്‍ന്ന ലോകത്തില്‍ നാശത്തിന്റെ വിത്ത് വിതക്കാൻ എത്തുന്നതുകൊറോണയേക്കാള്‍ ശക്തിയുള്ള വൈറസ്സെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഒരുപക്ഷെ ഇന്നു വരെ മനുഷ്യവംശം കണ്ടിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും അധികം വ്യാപനശേഷിയുള്ളതും പ്രഹരശേഷിയുള്ളതുമായ വൈറസായിരിക്കും അതെന്നും അവര്‍ പറയുന്നു.

പാരമൈക്സോ വൈറസ് കുടുംബത്തില്‍ 75 ന് മേല്‍ വൈറസുകളാണ് ഉള്ളത്. ഇതില്‍ മുണ്ടിനീര്, അഞ്ചാംപനി, ശ്വാസനാളങ്ങളിലെ അണുബാധ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളും അടങ്ങുന്നു. 

പകര്‍ച്ചവ്യാധി, മഹാമാരി എന്നിവക്ക് കാരണമായെക്കാവുന്ന വൈറസുകളുടെ പട്ടികയില്‍ ഒക്ടോബര്‍ മാസത്തില്‍ യു കെ നാഷണല്‍ ഇൻസ്റ്റിറ്റിയുട്ട് ഓഫ് അലര്‍ജി ആൻഡ് പാൻഡമിക് പാത്തോജൻസ് ചേര്‍ത്തിട്ടുണ്ട്. തുടര്‍ച്ചയായി നിരീക്ഷിക്കപ്പെടേണ്ട വൈറസുകളെയാണ് ഈ ലിസ്റ്റില്‍ ചേര്‍ക്കുക.

ഇക്കൂട്ടത്തില്‍ പെടുന്ന നിപ്പ വൈറസ്, കേന്ദ്ര നാഢീവ്യുഹം, സുപ്രധാന അവയവങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്ന ബാധിക്കാൻ കഴിവുള്ളതാണ്. കോവിഡ് വൈറസുമായി താരതമ്യംചെയ്യുമ്ബോള്‍ അതീവ ഭീകരമാണ് ഈ വൈറസിന്റെ പ്രഹരശേഷി. 75 ശതമാനം വരെയാണ് മരണസാധ്യത.

കോവിഡില്‍ മരണ സാധ്യത 1 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു എന്നോര്‍ക്കണം. ഫ്ളൂ- കോവിഡ് വൈറസ്സുകളെ പോലെ അതിവേഗം ഉല്‍പരിവര്‍ത്തനത്തിന് (മ്യുട്ടേഷൻ) പാരാമൈക്സോവൈറസുകള്‍ വിധേയമാകാറില്ലെങ്കിലും മനുഷ്യരില്‍ പടര്‍ന്ന് പിടിക്കുന്ന കാര്യത്തില്‍ കോവിഡ് വൈറസിനേക്കാള്‍ വേഗതയേറും ഇവയ്ക്ക് എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

അഞ്ചാംപനിയുടെ വേഗതയില്‍ പടര്‍ന്ന് പിടിക്കുന്നതും അതേസമയം നിപ്പയുടേതിന് സമാനമായ മരണനിരക്കുള്ളതുമായ ഒരു പാരാമൈക്സോവൈറസ് പടര്‍ന്ന് പിടിച്ചാല്‍ എന്താകുമെന്ന് ആലോചിക്കുവാനാണ് യൂണിവേഴ്സിറ്റി ഓഫ് ടൊറൊണ്ടോയിലെ അസിസ്റ്റന്റ് പ്രൊഫസറായ മൈക്കല്‍ നോറിസ് പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !