ഇംഗ്ലിഷ് കവിതകളുടെ മറവില്‍ അശ്ലീല സംഭാഷണവും ലൈംഗികാതിക്രമവും: കാസര്‍കോട്ട് അധ്യാപകനെതിരെ പരാതി,

കാസര്‍കോട് : കേരള കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകൻ ഡോ. ഇഫ്തിഖര്‍ അഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വിദ്യാര്‍ഥിനികള്‍.

പരീക്ഷയ്ക്കിടെ തല കറങ്ങിയ വീണ വിദ്യാര്‍ഥിനിയോട് ഉള്‍പ്പെടെ ഡോ. ഇഫ്തിഖര്‍ ലൈംഗികാതിക്രമം കാട്ടിയയെന്ന് എംഎ ഇംഗ്ലിഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്. 

ലൈംഗികാതിക്രമം നടത്തിയ 31 സംഭവങ്ങള്‍ എടുത്തുപറയുന്ന, ഏഴു പേജുള്ള ദീര്‍ഘമായ പരാതിയില്‍ ക്ലാസിലെ 41 വിദ്യാര്‍ഥികളില്‍ 33 പേരും ഒപ്പിട്ടിട്ടുണ്ട്. നവംബര്‍ 15 ന് നല്‍‌കിയ പരാതി സര്‍വകലാശാലയിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിക്ക് (ഐസിസി) കൈമാറി.

പരാതി ഐസിസിയുടെ പരിഗണനയിലാണെന്നും ഈ ഘട്ടത്തില്‍ പ്രതികരിക്കുന്നില്ലെന്നും സര്‍വകലാശാലയിലെ വൈസ് ചാൻസലര്‍ ഇൻ ചാര്‍ജ് പ്രഫ. കെ.സി.ബൈജു വ്യക്തമാക്കി. 

അന്വേഷണവിധേയമായി ഇഫ്തിഖര്‍ അഹമ്മദിനെ സസ്പെൻഡ് ചെയ്യുകയോ മറ്റു നടപടികള്‍ കൈക്കൊള്ളുകയോ ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

അതേസമയം, എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചതോടെയാണ് ഇഫ്തിഖറിനെതിരെ പരാതി നല്‍കാൻ തീരുമാനിച്ചതെന്ന് വിദ്യാര്‍ഥിനികള്‍ വ്യക്തമാക്കി. ക്ലാസില്‍ ഇംഗ്ലിഷ് കവിതകള്‍ വ്യാഖ്യാനിക്കുന്നതിനിടെ അധ്യാപകൻ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍ നടത്താറുണ്ടെന്നും അശ്ലീലം പറയാറുണ്ടെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. 

കഴിഞ്ഞ 13-ാം തീയതി ക്ലാസില്‍ തലകറങ്ങി വീണ വിദ്യാര്‍ഥിനിയോടും ഇഫ്തിഖര്‍ മോശമായി പെരുമാറിയതോടെയാണ് പരാതി നല്‍കാൻ തീരുമാനിച്ചെന്നും അവര്‍ വ്യക്തമാക്കി.

പരാതി നല്‍കിയതിനു പിറ്റേന്ന്, വിദ്യാര്‍ഥികളുമായി നേരിട്ട് ഇടപെടുന്നതില്‍നിന്ന് ഇഫ്തിഖറിനെ വിലക്കിക്കൊണ്ട് ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ. ആശ ഒരു കുറിപ്പു കൈമാറിയിരുന്നു. 

ഒരു വാട്സാപ് ഗ്രൂപ്പില്‍ ഇഫ്തിഖര്‍ തന്നെ അതു പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗുരുതരമായ പരാതി ഉയര്‍ന്നിട്ടും ഇഫ്തിഖറിനെ സസ്പെൻഡ് ചെയ്യാനോ ഡിപ്പാര്‍ട്ട്മെന്‍റില്‍ പ്രവേശിക്കുന്നത് വിലക്കാനോ തയാറാകാത്തതില്‍ വിദ്യാര്‍ഥികള്‍ അതൃപ്തരാണ്.

വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതി പൊലീസിന് കൈമാറാത്തത് ദുരൂഹമാണെന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എൻഎസ്.യു.ഐ കുറ്റപ്പെടുത്തി. 

ഐസിസിയുടെ കാര്യക്ഷമതയുടെ കാര്യത്തിലുള്ള ആശങ്കയും എൻഎസ്‍യുഐ നേതാക്കള്‍ പങ്കുവച്ചു. എസ്‌എഫ്‌ഐ, എബിവിപി, എംഎസ്‌എഫ് തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും ഇഫ്തിഖറിനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !