ജയം നിലനിര്‍ത്തുക എന്നതാണ് ഓരോ ചലച്ചിത്രതാരത്തിനും മുന്നിലുള്ള വെല്ലുവിളി. പുതിയ തിരക്കഥകള്‍ കേള്‍ക്കുമ്പോഴും പ്രോജക്റ്റുകള്‍ക്ക് കരാര്‍ ഒപ്പിടുമ്പോഴുമൊക്കെ അതാവും അവരുടെ മനസില്‍.
എന്നാല്‍ തിരക്കഥ കേള്‍ക്കുമ്പോള്‍ മികച്ചതാവുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാ ചിത്രങ്ങളുടെയും ഫൈനല്‍ റിസല്‍ട്ട് മികച്ചതായിരിക്കണമെന്നില്ല. അതിനാല്‍ത്തന്നെ വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളും കരിയറില്‍ സംഭവിക്കും.എന്നാല്‍ കാലങ്ങളായി നേടിയെടുത്ത ജനപ്രീതിയില്‍ പരാജയങ്ങള്‍ വലിയ ഇടിവ് വരുത്താറില്ല. നമ്മുടെ മുതിര്‍ന്ന താരങ്ങളുടെയൊക്കെ കാര്യം അങ്ങനെയാണ്. മലയാള സിനിമയില്‍ ഏറ്റവും ജനപ്രീതിയുള്ള അഞ്ച് നായക നടന്മാരുടെ പട്ടികയാണ് ചുവടെ.
പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സിന്റെ ലിസ്റ്റ് ആണിത്. ഒക്ടോബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള കണക്കാണ് അവര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലിസ്റ്റിലെ ഒന്നാം സ്ഥാനം പതിവുപോലെ മോഹന്‍ലാലിനു തന്നെയാണ്. രണ്ടാമത് മമ്മൂട്ടിയും മൂന്നാമത് ടൊവിനോ തോമസും. ദുല്‍ഖര്‍ സല്മാന് ആണ് നാലാം സ്ഥാനത്ത്.
അഞ്ചാമത് ഫഹദ് ഫാസിലും. ഓര്‍മാക്സിന്റെ മിക്കവാറും എല്ലാ പോപ്പുലര്‍ ലിസ്റ്റിംഗുകളിലും ഒന്നാമതെത്തിയത് മോഹന്‍ലാല്‍ തന്നെയാണ്. വരാനിരിക്കുന്ന മിക്ക ചിത്രങ്ങളും അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് പ്രതീക്ഷ പകരുന്നവയാണ്.
ജീത്തു ജോസഫ് ചിത്രം നേര്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്, മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റമായ ബറോസ്, ജീത്തു ജോസഫിന്റെ തന്നെ രണ്ട് ഭാഗങ്ങളിലായി എത്തുന്ന റാം, ലൂസിഫര്‍ രണ്ടാം ഭാഗമായ പൃഥ്വിരാജ് സുകുമാരന്റെ എമ്പുരാന്, ജോഷിയുടെ റമ്പാന് എന്നിവയാണ് അദ്ദേഹത്തിന്റേതായി പുറത്തെത്താനിരിക്കുന്ന മലയാളം സിനിമകള്‍.
പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയിലും മോഹന്‍ലാല്‍ ആണ് നായകന്. വിഷ്ണു മഞ്ചു നായകനാവുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കണ്ണപ്പയില്‍ അതിഥിതാരമായും മോഹന്‍ലാല്‍ എത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.